Connect with us

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

news

സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു

റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു.

Published

on

റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു. തമിഴ്‌നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35) ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലി ഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്‌കവേറ്ററിന് പിന്നിലിടിച്ചാണ് അപകടം നടന്നത്. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരാണ് ഇരുവരും. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്റെയും നാസര്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ തുക്ബ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

kerala

കഞ്ചാവ് വില്‍പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര്‍ പിടിയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു

Published

on

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.

Continue Reading

Trending