ഡെറാഡൂണ്‍: ത്രിവേദ്ര സിംഗ് റാവത്ത് രാജിവെച്ചതിന് പിന്നാലെ തിരാത്ത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത് സിംഗിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ഉത്തരാഖണ്ഡില്‍ നിന്നുളള കേന്ദ്ര മന്ത്രി രമേശ് പോഖ്‌റിയാല്‍, സംസ്ഥാന മന്ത്രിസഭാംഗം ധന്‍ സിംഗ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തെരഞ്ഞെടുത്തത്.