കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. ഐ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.