കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അശോകന് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.