Connect with us

kerala

മോദിയെ പുകഴ്ത്തി അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ ഡോക്യുമെന്ററി തള്ളിപ്പറഞ്ഞുകൊണ്ടുള്ള തന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്.

Published

on

അലിഗഡ്: ബിബിസി  ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്ഷന്‍’ സംബന്ധിച്ച് അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സര്‍വകലാശാല വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി മുന്‍വിധിയോടെ സൃഷ്ടിച്ചതാണെന്നാണ് ചാന്‍സലറുടെ അഭിപ്രായം.

ഇന്ത്യന്‍ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ ഡോക്യുമെന്ററി തള്ളിപ്പറഞ്ഞുകൊണ്ടുള്ള തന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. മോദിയെ പ്രശംസിക്കുകയും ഡോക്യുമെന്ററി പക്ഷപാതപരമായ റിപ്പോര്‍ട്ടാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധമുയരാന്‍ കാരണമായത്.

ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വെളുത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന രീതിയിലായിരുന്നു ചാന്‍സലറുടെ പരാമര്‍ശം. ഡോക്യുമെന്ററി മുന്‍വിധിയോടെയുള്ള വ്യാഖ്യാനമാണ്, അനാവശ്യവും അടിസ്ഥാനരഹിതവുമാണ് എന്നാണ് ‘മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. 2017 മെയ് മാസത്തിലാണ് മന്‍സൂര്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുത്തത്.

Film

പ്രകൃതിവിരുദ്ധ പീഡനപരാതിയിൽ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞു

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.

Published

on

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്.

ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലില്‍ വച്ച് ഫോണ്‍ നമ്പര്‍ കൈമാറിയ രഞ്ജിത്ത് പിന്നീട് ബംഗളുരുവില്‍ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഇടതു പക്ഷത്തിന് വെല്ലുവിളിയായി തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിവെള്ളം മുട്ടിയതിൽ ഉത്തരവാദിത്തം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ തലയ്ക്കിട്ട് രക്ഷപ്പെടുകയാണ് സർക്കാരും നഗരസഭയും.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധി ഇടതുപക്ഷത്തിന് വെല്ലുവിളിയാകും. ഇത് മുന്നിൽ കണ്ട് വീഴ്ച പൂർണമായും ഉദ്യോഗസ്ഥരുടെ തലയിൽ ചാരുകയാണ് നഗരസഭയും, സർക്കാരും. ജല അതോറിട്ടി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിനും വി കെ പ്രശാന്ത് എം.എൽ.എയും രംഗത്തെത്തി. കുടിവെള്ളം മുട്ടിച്ച മന്ത്രി റോഷി അഗസ്റ്റിനും മേയർ ആര്യാ രാജേന്ദ്രനും രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിവെള്ളം മുട്ടിയതിൽ ഉത്തരവാദിത്തം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ തലയ്ക്കിട്ട് രക്ഷപ്പെടുകയാണ് സർക്കാരും നഗരസഭയും. കുടിവെള്ളം മുട്ടിയത് ജല അതോറിറ്റിയുടെ അനാസ്ഥ കാരണമാണെങ്കിലും ബദൽ സംവിധാനം ഒരുക്കുന്നതിൽ ആദ്യ ദിവസങ്ങളിൽ നഗരസഭാ പൂർണമായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് നഗരത്തിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയതെന്ന് നഗരസഭ അധികൃതരും, മന്ത്രി റോഷി അഗസ്റ്റിനും പറയുന്നു.

അഞ്ചു ദിവസം കുടിവെള്ളം മുടങ്ങിയതിൽ കോൺഗ്രസ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു. നഗരസഭയുടെയും, ജല അതോറിറ്റിയുടെയും ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായി എന്നും നഗരസഭാ മേയറും, മന്ത്രി റോഷി അഗസ്റ്റിനും രാജി വെക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.

കുടിവെള്ള പ്രശനം പരിഹരിക്കാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ജല അതോറിറ്റി നിയമിക്കണമെന്ന് മുൻ മേയർ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ജല അതോറിട്ടി നഗരസഭയുമായി കൂടിയാലോചനകൾ നടത്തിയില്ലെന്നും വി കെ പ്രശാന്ത് വിമർശിച്ചു.

Continue Reading

kerala

എ.ഡി.ജി.പി-രാം മാധവ് കൂടിക്കാഴ്ച: കൂടെയുണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തായാൽ കേരളം ഞെട്ടുമെന്ന് വി.ഡി. സതീശൻ

കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Published

on

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാവ് റാം മാധവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തായാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

എ.ഡി.ജി.പി- റാം മാധവ് കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്‍റെ ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ വ്യക്തമാക്കി.

എ.ഡി.ജി.പി-ആര്‍.എസ്.എസ് ചര്‍ച്ച നടന്നുവെന്ന തന്‍റെ ആരോപണം ശരിയാണെണ് ഇപ്പോള്‍ തെളിഞ്ഞു. തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ബി.ജെ.പിയോടുള്ള സി.പി.എമ്മിന്‍റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല, അതിൽ എ.ഡി.ജി.പിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വീകരണച്ചടങ്ങ് മാറ്റിവെച്ച് ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. വിലക്കയറ്റമാണ് ഈ വര്‍ഷത്തെ സര്‍ക്കാറിന്‍റെ ഓണസമ്മാനമെന്നും കോഴിക്കോട് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ വി.ഡി. സതീശൻ വ്യക്തമാക്കി.

Continue Reading

Trending