എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറായിരുന്നു.

1483775986_vidya-balan-kamala-surayya-kamala-das-vidya-balan-malayalam-kamala-das-biopic-madhavikutty

പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കാന്‍ വിദ്യാബാലന്‍ അന്ന് തയാറായിരുന്നില്ല. തുടര്‍ന്നാണ് ആമിയായി നടി മഞ്ജുവാര്യരെ സംവിധായകന്‍ കമല്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് വിദ്യാബാലന്‍. പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ചിത്രവും വികസിച്ചില്ലെന്ന പേരില്‍ ആമി ടീമുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നാണ് വിദ്യാബാലന്‍ പറയുന്നത്. ആവേശത്തോടെയാണ് കമലാ സുരയ്യയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചത്.

തിരക്കഥ പൂര്‍ത്തിയായപ്പോഴാണ് കഥാപാത്രത്തിന് പൂര്‍ണത വന്നിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. ആമി ടീമിനെ ഇക്കാര്യം അറിയിച്ചെങ്കിലും മാറ്റാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതാണ് പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും വിദ്യ പറഞ്ഞു.

1-10-740x494

വിദ്യാബാലന്‍ പിന്മാറിയതോടെ നിരവധി നടിമാരുടെ പേരുകള്‍ ആമിയിലേക്ക് ഉയര്‍ന്നു കേട്ടെങ്കിലും പിന്നീട് മഞ്ജുവാര്യരെ പരിഗണിക്കുകയായിരുന്നു.