News
ഇഫ്താർ വിരുന്നിൽ തിളങ്ങി വിജയ്; വിശ്വാസികളോടൊപ്പം നോമ്പ് തുറന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു
വേദിയിലെത്തിയ വിജയ് വിശ്വാസികളോടൊപ്പം നോമ്പ് തുറന്നതിനു ശേഷം പ്രാർത്ഥനയിലും നമസ്കാരത്തിലും പങ്കെടുത്തു
ചെന്നൈ: നടന്‍ വിജയ് റമദാനിന്റെ 28-ാം നാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിശ്വാസികളോടൊപ്പം നോമ്പ് തുറന്നു. മഹാബലിപുരത്തെ ഫോർ പോയിന്റ്സ് ഷെറാട്ടൺ ഹോട്ടലിലായിരുന്നു ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് പ്രവേശനം അനുവദിച്ചത്.
വേദിയിലെത്തിയ വിജയ് വിശ്വാസികളോടൊപ്പം നോമ്പ് തുറന്നതിനു ശേഷം പ്രാർത്ഥനയിലും നമസ്കാരത്തിലും പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്സും തൊപ്പിയും ധരിച്ചാണ് താരം ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം ഇഫ്താർ വിരുന്ന് അനിയന്ത്രിത തിരക്ക് മൂലം വിവാദമായിരുന്നു. അതിനാൽ ഇത്തവണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏകദേശം 1000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ ഇല്ലാത്തവരെ ഹോട്ടലിൽ പ്രവേശിപ്പിച്ചില്ല. ചടങ്ങുകൾ നേരിട്ട് എത്താൻ കഴിയാത്ത ആരാധകർക്ക് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
ചടങ്ങിനിടെ വിശ്വാസികളെയും പാർട്ടി പ്രവർത്തകരെയും അഭിസംബോധന ചെയ്ത് വിജയ് ചെറുപ്രസംഗവും നടത്തി. തന്റെ പാർട്ടി TVK മതനിരപേക്ഷ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഡിഎ സഖ്യത്തിൽ ചേരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തള്ളി.
ഇഫ്താർ വിരുന്നിലൂടെ സാമൂഹിക ഐക്യത്തിനും മത സൗഹാർദ്ദത്തിനും പ്രാധാന്യം നൽകുന്ന സന്ദേശമാണ് വിജയ് പങ്കുവെച്ചത്.
News
വന്ദനദാസ് കൊലപാതകം;’അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും’ കോടതിയോട് അപേക്ഷിച്ച് പ്രതി, ശിക്ഷാവിധി ശനിയാഴ്ച
പ്രതിയുടെ വാദങ്ങള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ ശ്രമങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.
കൊല്ലം: കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ച ഡോ.വന്ദന ദാസ് കൊലപാതക കേസില്‍ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഈ ശനിയാഴ്ച പ്രഖ്യാപിക്കും.
കോടതിയോട് ”ചെയ്തത് എന്താണെന്ന് അറിയില്ല” എന്നായിരുന്നു സന്ദീപിന്റെ മറുപടി. അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതി അപേക്ഷിച്ചു. ”പ്രായശ്ചിത്തം എന്തും ചെയ്യാം, അമ്മയെ കാണാന്‍ അവസരം നല്‍കണം” എന്നും സന്ദീപ് കോടതിയില്‍ പറഞ്ഞു.
അതേസമയം, പ്രതിയുടെ വാദങ്ങള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ ശ്രമങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. കുറ്റകൃത്യത്തില്‍ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു യുവ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ”അപൂര്‍വങ്ങളില്‍ അപൂര്‍വം” (rarest of rare) വിഭാഗത്തില്‍ പെടുന്നതാണെന്നും, അതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ വിശദീകരണപ്രകാരം, വന്ദന ദാസിനെ പ്രതി 23 തവണ കുത്തുകയായിരുന്നു. രക്ഷയ്ക്കായി ഓടിയ ഡോക്ടറെ പിന്തുടര്‍ന്ന് പിടിച്ച് നിര്‍ത്തി ആക്രമിച്ചതായും, സഹായിക്കാന്‍ എത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചതായും കോടതിയില്‍ അറിയിച്ചു.
അതേസമയം പ്രതിഭാഗം, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും വധശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്നും വാദിച്ചു. പ്രതി ബോധപൂര്‍വം കൊല ചെയ്യാന്‍ ആശുപത്രിയില്‍ എത്തിയതല്ലെന്നും, മാനസികാവസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.
2023 മെയ് 10-ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മദ്യലഹരിയില്‍ സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. സമൂഹത്തെ ഞെട്ടിച്ച ഈ കേസില്‍ കോടതി വിധി എന്തായിരിക്കും എന്നത് വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
News
‘അമേരിക്കയുടേത് അനാവശ്യമായ ആക്രമണം’; കടുത്ത വിമര്‍ശനവുമായി ജര്‍മനി
മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ യുദ്ധം തടയാന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി ജര്‍മനി. ആക്രമണത്തിന് മുമ്പ് തങ്ങളുമായി യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മയേഴ്‌സ് വ്യക്തമാക്കി. മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ യുദ്ധം തടയാന്‍ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്യമായ ലക്ഷ്യമോ വ്യക്തമായ പദ്ധതിയോ ഇല്ലാതെയാണ് അമേരിക്ക നടപടി സ്വീകരിച്ചതെന്നും മയേഴ്‌സ് ആരോപിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക നീക്കങ്ങള്‍ക്കല്ല, മറിച്ച് ചര്‍ച്ചകളാണ് ഏകമാര്‍ഗമെന്നും ജര്‍മനി അഭിപ്രായപ്പെട്ടു.
News
അലി ലാരിജാനിയുടെ വധം: ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍
ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് അലി ലാരിജാനിയും മകനും സഹായികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. തെല്‍ അവീവ്, ഹോളോണ്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ മിസൈലുകളില്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. തെല്‍ അവീവിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മിസൈലുകള്‍ പതിച്ചു. അതേസമയം ഖുര്‍റംഷഹര്‍-4, ഇമാദ്, ഖൈബര്‍ ഷെക്കാന്‍ തുടങ്ങിയ അത്യാധുനിക മിസൈലുകളാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അവകാശപ്പെട്ടു.
-
kerala2 days agoഡോ. വന്ദന ദാസ് കൊലക്കേസ്: വിധി ഇന്ന്; ഉറ്റുനോക്കി കേരളം
-
kerala2 days agoഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
-
News2 days agoഇന്ധനക്ഷാമം: ശ്രീലങ്കയില്‍ ബുധനാഴ്ചകളില്‍ പൊതുഅവധി
-
kerala2 days agoനിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
-
kerala1 day agoകൊയിലാണ്ടിയില്‍ സ്കൂട്ടര്‍ അപകടം; മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു
-
News1 day agoഅലി ലാരിജാനിയുടെ വധം: ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍
-
News5 hours ago‘അമേരിക്കയുടേത് അനാവശ്യമായ ആക്രമണം’; കടുത്ത വിമര്‍ശനവുമായി ജര്‍മനി
-
News2 hours agoവന്ദനദാസ് കൊലപാതകം;’അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും’ കോടതിയോട് അപേക്ഷിച്ച് പ്രതി, ശിക്ഷാവിധി ശനിയാഴ്ച

