ചെന്നൈ: നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പ്രമുഖ സീരിയല്‍ നടി ചിത്ര കാമരാജിന്റെ മുഖത്ത് പാടുകളുണ്ടെന്ന് പൊലീസ്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കില്‍പോക് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു റിപ്പോര്‍ട്ടു ലഭിച്ചാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണു വിവാഹം. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.