കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയും ഗ്യാംഗുകളുടെ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും കേരള മുഖ്യമന്ത്രിയുടേയും ഗ്യാംഗുകള്‍ തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ച്ചയാണ് കണ്ണൂരിലുള്ളതെന്ന് ബല്‍റാം പറഞ്ഞു. കഴിഞ്ഞ 48മണിക്കൂറിനുള്ളില്‍ കണ്ണൂരില്‍ രണ്ടു രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി പ്രവര്‍ത്തകന്‍ രമിത്താണ് കൊല്ലപ്പെട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതിനെത്തന്നെയാണ് മുന്‍പൊരിക്കല്‍ കണ്ണൂരിലെ ഗ്യാംഗ് വാര്‍ എന്ന് വിളിച്ചത്.
ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയും ഗ്യാംഗുകളുടെ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും കേരള മുഖ്യമന്ത്രിയുടേയും ഗ്യാംഗുകള്‍ തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുന്നു. ചിറ്റപ്പന്മാരുടെ ശുപാര്‍ശയില്‍ എംഡിമാരാകാന്‍ കഴിവില്ലാത്ത പാവങ്ങള്‍ രക്തസാക്ഷികളും ബലിദാനികളുമാവുന്നു.