കോഴിക്കോട്: രാവിലെയും വൈകുന്നേരങ്ങളിലുമായി പാര്‍ക്കിലും ബീച്ചിലും തെരക്കൊഴിഞ്ഞ നിരത്തുകളിലുമായി നിരവധിപേരാണ് പ്രായ വ്യാത്യാസമില്ലാതെ നടക്കാനിറങ്ങുന്നത്.. പുതിയകാലത്തെ ജീവിത ശൈലിരോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ദിവസേനെ അരമണിക്കൂറെങ്കിലും നടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പുതുവര്‍ഷത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാം… എന്തൊക്കെയാണ് നടത്തത്തിന്റെ ഗുണങ്ങള്‍. അറിയാം.. അതേകുറിച്ച്
-നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണ്.
-ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു.
-ദിവസേനെയുള്ള നടത്തം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു.
-ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നു

ഫോണില്‍ കൃത്യമായ ഇടവേളകളില്‍ അലാറം സെറ്റ് ചെയ്യുന്നതിലൂടെ നടത്തം കൃത്യമായി ക്രമീകരിക്കാം. ഭക്ഷണത്തിന് ശേഷം കുറച്ച് സമയം നടക്കുന്നതിനായി മാറ്റിവെക്കുന്നതും നല്ലതാണ്. സംഗീതം കേട്ടുകൊണ്ടോ ഔദ്യോഗിക ഫോണ്‍ വിളിച്ചുകൊണ്ടോ നടക്കുന്നത് കൂടുതല്‍ ചുവട് വെക്കുന്നതിന് ഇടയാക്കും. അറിയാതെതന്നെ കൂടുതല്‍ സമയം വ്യായാമത്തിന് ലഭിക്കുകയും ചെയ്യും. തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവരാണ് ഈ കാലത്ത് കൂടുതല്‍ പ്രയാസം നേരിടുന്നത്. ഒരേ പൊസിഷനില്‍ ദീര്‍ഘനേരം ജോലിചെയ്തുവരുന്നവരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാകുന്നത്. ഇതൊഴിവാക്കാന്‍ ഓരോ 30മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് മൂന്ന് മിനിറ്റുനേരം നിവര്‍ന്നുനില്‍ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവര്‍ കൃത്യമായ ഇടവേളകളില്‍ കുറച്ചുദൂരം നടക്കുന്നതും ആരോഗ്യരക്ഷയ്ക്ക് നല്ലതാണ്.