ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളും ചെയ്ത അഴിമതികൾ എണ്ണിപ്പറയാനായി മാത്രം ഒരു വെബ്‌സൈറ്റ്. A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഏതിൽ തൊട്ടാലും ആ അക്ഷരത്തിൽ തുടങ്ങുന്ന അഴിമതിയുടെ വിവരങ്ങൾ പ്രത്യക്ഷപ്പെടും. അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പിയെ കടത്തിവെട്ടാൻ ആരുമില്ലെന്നു തെളിയിക്കുന്നതാണ് ഓരോ വിവരങ്ങളും. മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതും അല്ലാത്തതുമായ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. കറപ്റ്റ് മോദി ഡോട് കോം എന്ന പേരിൽ ഒരു പറ്റം ചെറുപ്പക്കാരാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. നോട്ട് കെട്ടുകൾ പുതച്ചു നിൽക്കുന്ന മോദിയുടെ ചിത്രമാണ് കവറിൽ. ഓരോ അഴിമതിയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഉൾപ്പെടെ വള്ളിപുള്ളി വിടാതെയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. റഫാൽ അഴിമതിയുടെ നാണക്കേടിൽ മുങ്ങിക്കിടക്കുന്ന ബി.ജെ.പിക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന വെബ്‌സൈറ്റിന് ഇതിനകം തന്നെ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. വെബ്‌സൈറ്റ് ലിങ്ക്:http://corruptmodi.com/p.html