പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്‍ ഇരുപത്തൊന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു.
കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ്. ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്‍പതോ വര്‍ഷത്തിനുള്ളില്‍ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.
ഫിജിയിലെ ഒരു ദ്വീപില്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ ജനിച്ചുവളര്‍ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്‍ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്‍സര പ്രാര്‍ത്ഥന.