വാഷിങ്ടണ്‍: വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി.

സിഎന്‍എന്നിന്റെ വൈറ്റ് ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് വൈറ്റ് ഹൗസ് റദ്ദാക്കിയത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ പിറ്റേന്നു നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജിം ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.