Connect with us

kerala

സംസ്ഥാനത്ത് 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതിനാലാണ് മഴ ശക്തമാകുന്നത്. ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത.

അതേസമയം ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്.

Published

on

തൃശ്ശൂര്‍ മുളയം കൂട്ടാലയില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്. മകന്‍ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റി പരിസരത്ത് വീടിനോട് ചേര്‍ന്ന പറമ്പിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി.

Continue Reading

kerala

താരതിളക്കത്തില്‍ മലപ്പുറം; ചരിത്ര വിജയം ആഘോഷമാക്കി എം.എസ്.എഫ്

ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി.

Published

on

മലപ്പുറം: ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം അവിസ്മരണീയമാക്കിയ പ്രവര്‍ത്തകര്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ഗംഭീര സ്വീകരണവും ഒരുക്കി. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ബാന്റു വാദ്യങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ നിയുക്ത യൂണിയന്‍ അംഗങ്ങളെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. സ്വീകരണ യോഗം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാലത്ത് എം.എസ്.എഫിന്റെ ഈ ചരിത്ര വിജയം സംഘടനയുടെ മുന്നോട്ട് പോക്കിന് വലിയ ഊര്‍ജ്ജം പകരുമെന്ന് തങ്ങള്‍ പറഞ്ഞു. കേരളം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. ആ മാറ്റത്തിന്റെ കേളികൊട്ടായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഈ വിജയം മാറി. കേരളത്തിന്റെ ഭാവിയുടെ അടയാളപ്പെടുത്തലാണിത്. പി.കെ നവാസും സി.കെ നജാഫും അഷ്ഹറും നേതൃത്വം നല്‍കുന്ന ടീം എം.എസ്.എഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഈ ചരിത്ര വിജയമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിയായി പങ്കെടുത്തു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, സി.പി സൈതലവി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എൽ.എമാരായ പി.ഉബൈദുല്ല, അഡ്വ: യു.എ ലത്തീഫ്, ടി.വി.ഇബ്രാഹീം, അഡ്വ. നൂര്‍ബീന റഷീദ്, സുഹറ മമ്പാട്, നൗഷാദ് മണ്ണിശ്ശേരി, ടി.പി അഷ്‌റഫലി, മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, അഖില്‍ കുമാര്‍ ആനക്കയം, അല്‍ റെസിന്‍, വി.എം.റഷാദ്, അഡ്വ: കെ.തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീര്‍ മുതുപറമ്പ്, വി.എ.വഹാബ്, കെ.യു.ഹംസ, കെ.പി.അമീന്‍ റാഷിദ്, അസൈനാര്‍ നെല്ലിശ്ശേരി, ആയിഷ മറിയം, ജലീല്‍ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂര്‍, ഡോ: ഫായിസ് അറക്കല്‍, കെ.എ.ആബിദ് റഹ്മാന്‍, കെ.എന്‍.ഹക്കീം തങ്ങള്‍, എ.വി.നബീല്‍, അഡ്വ: കെ.പി.യാസിര്‍, അസ്ലം തിരുവള്ളൂര്‍, ശാക്കിര്‍ മങ്കട, സഫ്വാന്‍ പത്തില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ പി.കെ.ഷിഫാന, ജന.സെക്രട്ടറി സുഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാന്മാരായ എ.സി.ഇര്‍ഫാന്‍, നാഫിഅ ബിറ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സല്‍മാന്‍ കാപ്പില്‍, സഫ്വാന്‍ ഷമീം എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

വ്യാജ രേഖ: നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവിനെതിരെ കേസ്

‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് പി.എ. ഷംനാസിനെതിരെ കേസ്.

Published

on

‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് പി.എ. ഷംനാസിനെതിരെ കേസ്.

2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശവും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍, തന്റെ വ്യാജ ഒപ്പിട്ട രേഖ ഫിലിം ചേംബറില്‍ ഹാജരാക്കി സിനിമയുടെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് ആരോപണം. ജാമ്യമില്ലാ വകുപ്പുകളാണ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയിട്ടുള്ളത്.

നേരത്തെ, പോളി ജൂനിയര്‍ കമ്പനി, ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും ചിത്രത്തിന്റെ അവകാശം തനിക്കാണെന്നും കാണിച്ച് ഷംനാസ് നല്‍കിയ പരാതിയില്‍ നിവിന്‍ പോളിക്കെതിരെയും കേസെടുത്തിരുന്നു.

Continue Reading

Trending