Connect with us

News

ഈ സമാധാനവും നിലനില്‍ക്കില്ലേ

EDITORIAL

Published

on

ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച വാര്‍ത്ത ഫലസ്തീനികള്‍ മാത്രമല്ല ലോകമൊന്നടങ്കം ആഹ്ലാദാരവത്തോടെയാണ് സ്വീകരിച്ചത്. വംശഹത്യയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് ദുരിതക്കടലായി മാറിയ ഗസ്സ രണ്ടു വര്‍ഷമായി കാത്തിരുന്നത് ഇങ്ങനെയൊരു ചരിത്ര മുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. വിവരം അറിഞ്ഞതോടെ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ മുദ്രാവാക്യം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഫലസ് തീന്‍ പതാകകളുമായി ആളുകള്‍ തെരുവില്‍ ആഹ്ലാദന്യത്തം ചവിട്ടി. ഇസ്രാഈലിന്റെ ബോംബുവര്‍ഷത്തില്‍ വീടുകളെല്ലാം നഷ്ടപ്പെട്ടെങ്കിലും സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ഇല്ലാതായിപ്പോയതെല്ലാം താല്‍ക്കലികമായെങ്കിലും അവര്‍ മറവിക്ക് വിട്ടുകൊടുത്തു. മുമ്പ് പലതവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുള്ള ഇസ്രാഈലിനെ ഫലസ്തീനികള്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും പ്രതീക്ഷയുടെ പുലരിയാണ് ഇതെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.

എന്നാല്‍ വിട്ടുവീഴ്ച്ചയുടെയും ക്ഷമയുടെയും നെല്ലിപ്പടി താണ്ടി തങ്ങള്‍ നേടിയെടുത്ത സമാധാനം മരിചീകയായിത്തീരുകയാണെന്നും സ്വപ്നങ്ങള്‍ക്കെല്ലാം നിറംമങ്ങുകയുമാണെന്നുള്ള ആശങ്കയിലാണ് സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ രണ്ടുനാളുകള്‍ക്കിപ്പുറം ഫലസ്തീനികള്‍ക്കുള്ളത്. സമാധാന കരാറിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നപ്പോള്‍തന്നെ അതിനെ കാറ്റില്‍പറത്തിക്കൊണ്ട് നടത്തിയുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ ഇന്നലെ മാത്രം ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുറത്തെടുത്ത 44 മൃതദേഹങ്ങളില്‍ 24 എണ്ണം കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്നാണെങ്കില്‍ ബാക്കിയുള്ളവര്‍ എപ്പോള്‍ കൊല്ലപ്പെട്ടവരാണെന്നതിന് വ്യക്തതയില്ല. ഉടമ്പടിയുടെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വരുമ്പോള്‍ ഫലസ്തീനികളുടെ പ്രതീക്ഷങ്ങളിലൊന്ന് പട്ടിണിയില്‍നിന്നുള്ള മോചനമായിരുന്നു. ഭക്ഷണമില്ലാതെ മരിച്ചുവീഴുന്ന മനുഷ്യര്‍മാത്രമല്ല, പോഷകാഹാരക്കുറവ്മൂലം അസ്തികൂടങ്ങളായ കുട്ടികളും ലോകത്തിന്റെ നൊമ്പരക്കാഴ്ച്ചകളായിരുന്നു. എന്നാല്‍ ഭക്ഷണമെന്നത് ആ ജനതക്ക് ഇപ്പോഴും സ്വപ്നമാണെന്നാണ് പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. സഹായങ്ങളൊന്നും അവിടേക്ക് എത്തുന്നില്ലെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. തടവിലാക്കപ്പെട്ടിരുന്ന 2000 ത്തോളം ഫലസ്തീനികള്‍ക്ക് മോചനം ലഭിക്കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും തടവിലാക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോഴും ഇസ്രാഈലിന്റെ കസ്റ്റഡിയിലാണുള്ളത്. സ്വന്തം ഭൂമിയില്‍ ഇനിയെങ്കിലും സ്വാ തന്ത്ര്യവായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയോടെ സയണിസ്റ്റ് ഭീകരത തകര്‍ത്തുതരിപ്പണമാക്കിയ മണ്ണിലൂടെ വേദനിക്കുന്ന കാലടികളോടെയായിരുന്നു അവര്‍ ഗ സ്സയിലേക്ക് നീങ്ങിയത്. തീമഴ പെയ്യാത്ത ദിനങ്ങള്‍ക്കായി പ്രാര്‍ഥിച്ച് ഇനിയൊരു ആട്ടിയിറക്കലോ പലായനമോ ഉണ്ടാവില്ലെന്ന പ്രത്യാശയിലായിരുന്നു അവര്‍. വീടും വീട്ടു കാരും നഷ്ടപ്പെട്ടവരാണേറെയും. തിരിച്ചുചെല്ലാന്‍ തന്റേ തെന്നു പറയാന്‍ ഒന്നും ബാക്കിയില്ലാത്തവര്‍. എങ്കിലും സ്വന്തം മണ്ണില്‍ അന്തസ്സോടെ ഇരിക്കാമല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു അവരുടെയുള്ളില്‍. നഷ്ട്ടപ്പെട്ടതെല്ലാം നികത്താനാവാത്ത വേദനകളാണ്. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതക്കുണ്ടായ ഭൗതിക നഷ്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. നീണ്ട ഉപരോധങ്ങള്‍, ലക്ഷങ്ങളുടെ രക്തസാക്ഷിത്വം, തടവറയില്‍ തള്ളപ്പെട്ട ആയിരങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍. ഈ രണ്ട് ഈ രണ്ട് വര്‍ഷം കൊണ്ട് ഗസ്സയെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ മരുഭൂമിയാക്കിയിരിക്കുന്നു സയണിസ്റ്റ് ഭീകരത. വീടുക ളും ആശുപത്രികളും വിദ്യാലയങ്ങളും പള്ളികളും കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമുള്‍പ്പെടെ തകര്‍ക്കപ്പെടാത്ത ഒരു കെട്ടിടവും ഗസ്സയില്‍ ഇനിയില്ല. കിടന്നുറങ്ങാന്‍ ഒരു മേല്‍ക്കൂര പോലും അവര്‍ക്കില്ല. എന്നാല്‍ എല്ലാം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയുടെ മേലിലാണ് ഇസ്രാഈല്‍ വീണ്ടും മണ്ണുവാരിയിട്ടുകൊണ്ടിരിക്കുന്നത്. കരാര്‍ ലംഘനങ്ങള്‍ ഇസ്രാഈലിന് പുത്തരിയല്ലെന്നുമാത്രമല്ല, അവരുടെ കൂടെപ്പിറപ്പുകൂടിയാണ്. അത് ഫലസ്തീനിലായാലും ഫലസ്തീനിന്റെ പുറത്തായാലും. ലബനോനില്‍ ഹിസ്ബുള്ളയുമായി നടത്തിയിട്ടുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രാഈല്‍ കാപട്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. കരാര്‍ പ്രകാരമുള്ള സൈനിക പിന്‍മാറ്റമോ വെടിനിര്‍ത്തലോ ഇന്നും അവിടെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്നതാണ് വസ്തുത. ഐക്യ രാഷ്ട്രസഭയിലും അന്താരാഷ്ട്ര തലത്തിലും തുല്യതയില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുള്ള ഫലസ്തീന്‍ വിഷയത്തില്‍ ലോകനേതാക്കളെല്ലാം കൂടിച്ചേര്‍ന്നു തയാറാക്കപ്പെട്ട ഈ കരാറും ഇസ്രാഈല്‍ നഗ്‌നമായി ലംഘിക്കുന്നതിന്റെ അലയൊലികളാണ് പ്രകടമാകുന്നത്. സമാധാനക്കരാറും വെടിനിര്‍ത്തലുമെല്ലാം വൃതാവിലാകുന്ന പക്ഷം തോറ്റുപോകുന്നത് ഫലസ്തീനല്ല, ലോകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈല്‍ ലോകത്തിനു മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായും മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മകന്‍ പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി

കടബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ ഗൗഡയുടെ മകന്‍ ഗഗന്‍ കുമാറാണ് (14)മരിച്ചത്.

Published

on

ദക്ഷിണ കന്നട ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ ഗൗഡയുടെ മകന്‍ ഗഗന്‍ കുമാറാണ് (14)മരിച്ചത്.

വിദ്യാര്‍ഥിയുടെ പിതാവായ ലക്ഷ്മണ്‍ ഗൗഡ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. ഗഗന്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനാല്‍ മുറിയുടെ വാതില്‍ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ലക്ഷ്മണ്‍ ഗൗഡ നല്‍കിയ പരാതിയില്‍ കഡബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

india

ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്

വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Published

on

ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ നല്‍കി യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്‌കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ചലാന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, അന്‍മോല്‍ സിന്‍ഘാല്‍ എന്ന യുവാവിന് പിഴ കിട്ടിയത്. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സിന്‍ഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞിരുന്നു. ഇയാളുടെ കൈവശം ആവശ്യമായ മറ്റ് രേഖകളും ഉണ്ടായിരുന്നില്ല.

ഇതോടെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത പൊലീസുകാര്‍ പിഴ ചുമത്തുകയായിരുന്നു. ചലാന്‍ കിട്ടിയപ്പോള്‍ പിഴത്തുക 20,74,000 രൂപ… ഇതോടെ, ചലാന്റെ ഫോട്ടോ യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാര്‍ ഉടന്‍ വിശദീകരണവുമായി രംഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

വാഹനം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വകുപ്പും തുകയും ചേര്‍ത്തപ്പോള്‍ ഒരുമിച്ചായതാണെന്നാണ് പൊലീസ് വാദം. ചലാന്‍ നല്‍കിയ സബ് ഇന്‍സ്‌പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് (ട്രാഫിക്) അതുല്‍ ചൗബെ അവകാശപ്പെട്ടു. യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 207ന് ശേഷം ‘എംവി ആക്ട്’ എന്ന് ചേര്‍ക്കാന്‍ മറന്നു എസ്പി പറഞ്ഞു.

‘അങ്ങനെയാണ്, 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനില്‍ വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാല്‍ മതി’ എസ്പി ചൗബെ വിശദമാക്കി.

അതേസമയം, പിഴയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന കോളത്തില്‍ ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ 207 എന്നൊരു വകുപ്പില്ല. 194ഡി, 129, 194 സി എന്നീ വകുപ്പുകളും 121ാം ചട്ടവുമാണ് ചലാനില്‍ പറയുന്നത്. അതിനു ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

News

500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണ പ്രവര്‍ത്തനം ഡിസംബറില്‍

പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.

Published

on

മനാമ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യ അണ്ടര്‍സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പാര്‍ലമെന്റ് സെഷനില്‍ ഇതുസംബന്ധിച്ച് അറിയിച്ചു. പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.

2026 ന്റെ ആദ്യ പാദത്തോടെ 200 മുതല്‍ 300 വരെ ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ട്രാഫിക് സുരക്ഷയും ഗതാഗത ചിട്ടയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ക്യാമറ സംവിധാനം പൂര്‍ണ്ണമായി നടപ്പിലായതിന് ശേഷം നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പോയിന്റ സമ്പ്രദായവും പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിനൊപ്പം വാഹനങ്ങളില്‍ നിര്‍ബന്ധമല്ലാത്ത രീതിയില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ധഈന്‍ അവതരിപ്പിച്ച ഈ നിര്‍ദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറിയിട്ടുണ്ട്‌

Continue Reading

Trending