ബെംഗളൂരു: വിവാഹവാഗ്ദാനം നിരസിച്ചതിന് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ യുവാവ് എടുത്ത് കിണറ്റിലിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ദേവനഹള്ളി സ്വദേശി ആദര്‍ശ് (22) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്.

60 അടിയോളം ആഴമുള്ള കിണറ്റില്‍ 22 വയസ്സുകാരിയായ പെണ്‍കുട്ടി മൂന്ന് ദിവസമാണ് കഴിഞ്ഞത്. ആദര്‍ശിനെ കാണാനായി കോലാറിലെ മാലൂരില്‍ നിന്നു ദേവനഹള്ളിയില്‍ എത്തിയതാണു യുവതി. ഇവിടെ വെച്ച് വിവാഹവാഗ്ദാനം ചര്‍ച്ചയായതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

വിവാഹവാഗ്ദാനം നിരസിച്ചതോടെ രംഗനാഥപുരയിലെ കൃഷിയിടത്തിലെ കിണറ്റില്‍ തള്ളിയിട്ടു കടന്നെന്നാണു പരാതി. യുവതിയുടെ അലര്‍ച്ച കേട്ടു ഗ്രാമീണരില്‍ ചിലരാണു രക്ഷിച്ചത്. കിണറ്റിനുള്ളില്‍ വളര്‍ന്നു നിന്ന ചെടികളില്‍ പിടിച്ചാണു മൂന്ന് ദിവസം കിടന്നതെന്നു യുവതി പറഞ്ഞു.