മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. 16 കാരിയാണ് പീഡനത്തിന് ഇരയായത്. 18 കാരനാണ് കേസിലെ പ്രതി. മുംബൈയിലാണ് സംഭവം നടന്നത്.

ഐപിസി വകുപ്പുകള്‍ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ വകുപ്പുകള്‍ പ്രകാരവും യുവാവിനെതിരെ കേസുകള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു. വീട്ടില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സെപ്തംബര്‍ 11ന് ചികിത്സ തേടി പെണ്‍കുട്ടി നഴ്‌സിങ് ഹോമില്‍ എത്തിയതിനെത്തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്.

രണ്ട് വര്‍ഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പരിചയത്തിലായത്. ജനുവരിയിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മൂന്ന് മാസത്തിനു ശേഷം താന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.