തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെന്നാണ് ആരോപണം.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുകയാണ്.