കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഎം ക്രിമിനലുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തു.