കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ജില്ലയിലെ മുഴവന്‍ ശാഖയിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. കൊയിലാണ്ടി മണ്ഡലത്തിലെ പെരുമാള്‍പുരം ശാഖയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സെല്‍ഫി എടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് വടക്കയില്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്‌റഫ് കോട്ടക്കല്‍, ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ട്രഷറര്‍ സൈഫുദീന്‍ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഒകെ ഫൈസല്‍, എസ്.എം അബ്ദുള്‍ ബാസിത്ത്, സഹാജ് നടുവണ്ണൂര്‍ ജില്ലാ ഭാരവാഹികളായ സാബിത്ത് മായനാട്, കെ.സി ഷിഹാബ്, മുഹമ്മദ് പേരോട്, സ്വാഹിബ് മുഹമ്മദ്, കെ.ടി ജാസിം, നൂറുദ്ദീന്‍ ചെറുവറ്റ, ഷാമില്‍ കൊയിലാണ്ടി, അനീസ് തോട്ടുങ്ങല്‍, ഷമീര്‍ പാഴൂര്‍, എസ്.എം ഷഹല്‍, ആസിഫ് കായലം,പി.കെ മുഹമ്മദലി, ഹസനുല്‍ ബന്ന, അഫ്രിന്‍ ടിടി എന്നിവര്‍ സംബന്ധിച്ചു