Connect with us

Video Stories

കരുതല്‍ ധനത്തില്‍ കൈകടത്തുമ്പോള്‍

Published

on

മുഹമ്മദ് ഇല്ല്യാസ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൈമാറുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഇങ്ങനെയൊരു കീഴ്‌വഴക്കം മുമ്പില്ലാത്തതാണ്. ഒരുപക്ഷേ രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും മുമ്പുണ്ടായിട്ടില്ലാത്തതാണെന്ന ന്യായീകരണം ഉയര്‍ന്നുവരാം. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതം എന്ന നിലയില്‍ അവഗണിക്കാമെങ്കിലും റിസര്‍വ് ബാങ്കിന്റെ നടപടിയെ സാമ്പത്തിക വിദഗ്ധരാകെ വിമര്‍ശിക്കുന്നത് കാണാതിരുന്നു കൂടാ.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും 1.76 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. പക്ഷേ കരുതല്‍ മൂലധനത്തില്‍ തൊട്ടു കളിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഒരു സര്‍ക്കാരുകളേയും അനുവദിച്ചിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം 65,876 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 30,659 കോടിയായി കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ലാഭത്തില്‍ പകുതിയിലേറെ തുക പുതിയ നോട്ട് അച്ചടിക്കാനായി ചെലവിട്ടതാണ് ലാഭവിഹിതം കുറയാന്‍ ഇടയാക്കിയത്. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങള്‍ നോട്ട് നിരോധനവും അതിന്റെ കെടുതികള്‍ മാറും മുമ്പ് നടപ്പാക്കിയ ജി.എസ്.ടിയുമാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെച്ചതിന്റെ ദുരനുഭവം പെട്ടെന്നുണ്ടായില്ലെങ്കിലും സമീപഭാവിയില്‍ തന്നെ അനുഭവപ്പെടുമെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ റഘുറാം രാജനെ പോലെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. കരുതല്‍ ധനശേഖരം കൈമാറുന്നത് റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതിന് ഇടയാക്കുമെന്നാണ് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്. റേറ്റിങ് താഴാന്‍ ഇടയായാല്‍ അത് രാജ്യത്തിന്റെ വിദേശ വിനിമയത്തെ മാത്രമല്ല, മൊത്തം സാമ്പത്തിക ഘടനയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രഘുറാം രാജനെ പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുക്കാനിടയില്ല. കാരണം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചെടുക്കാനുള്ള നീക്കം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിവെച്ചതാണ്. ബാങ്കിന്റെ ശക്തമായ എതിര്‍പ്പ് മൂലം കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നില്ലെന്ന് മാത്രമേയുള്ളൂ. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ നിരാകരിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്‍ജിത് പട്ടേലിന് പകരക്കാരനായെത്തിയത് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത് ദാസാണ്. സാമ്പത്തിക ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും മോദിയുടെ വിശ്വസ്തനെന്നതായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്താനുള്ള അദ്ദേഹത്തിന്റെ പ്രധാന യോഗ്യത. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരല്‍ ആചാര്യ കൂടി രാജിവെച്ചതോടെ കരുതല്‍ പണം കൈമാറാനുള്ള നീക്കത്തിന് തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തു. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ അമിത ഇടപെടലാണ് വിരല്‍ ആചാര്യയുടെ രാജിക്ക് കാരണമായത്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിച്ചാണ് കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തത് തീരുമാനം അംഗീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപയാണ് കരുതല്‍ ധനത്തില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അതിന്റെ പകുതി മാത്രവും. ബാക്കി തുക ഈ സാമ്പത്തിക വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്ന കാര്യം സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന് മുമ്പാണ് കരുതല്‍ ധനം കൈമാറുന്നതിന് റിസര്‍വ് ബാങ്കിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ആരംഭിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവുമായി യഥാര്‍ത്ഥത്തില്‍ കരുതല്‍ ധനം കൈമാറിയ റിസര്‍വ് ബാങ്ക് നടപടിയുമായി ബന്ധമില്ലെന്ന് വ്യക്തം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന പക്കേജില്‍ മിക്കവയും കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശങ്ങളാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ലഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. ഉത്തേജക പാക്കേജില്‍ പ്രധാനമായി പറയുന്നത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്നതാണ്. ഇത് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സഹായ വാഗ്ദാനമാണ്. ഇതുമാത്രമല്ല, ഉത്തേജക പാക്കേജിലെ മിക്കവയും ഇതുപോലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജക പാക്കേജ് പ്രാബല്യത്തിലാവണമെങ്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും കനിയേണ്ടി വരും. കൈമാറാമെന്ന റിസര്‍വ് ബാങ്ക് സമ്മതിച്ചിട്ടുള്ള 1.76 ലക്ഷം കോടി രൂപ ഘട്ടംഘട്ടമായാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുക. ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഉച്ചസ്ഥായിയിലെത്തിയാല്‍ കരുതല്‍ ധനത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൈവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫലത്തില്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് വേഗത്തില്‍ താഴോട്ട് പോകും. രൂപയുടെ വിലയിടിവ് രാജ്യത്തിന് താങ്ങാനാകാത്ത വിധം കടുത്തതായിരിക്കും.

നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും സ്വയംഭരണത്തിലും കൈകടത്തുന്നതിന്പകരം മറ്റ് മാര്‍ഗങ്ങളായിരുന്നു സര്‍ക്കാര്‍ തേടേണ്ടിയിരുന്നത്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പിഴവുകള്‍ കാരണം സാധാരണ ജനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിന് ഉത്തേജക പാക്കേജിലും കാര്യമായ നിര്‍ദ്ദേശങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളെ സംരക്ഷിക്കുന്നതിലൂടെ, അതിന്റെ ഗുണം സാധാരണ ജനങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടൊമൊബൈല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനും ഉത്തേജ പാക്കേജില്‍ നിര്‍ദ്ദേശമുണ്ട്. ഈ മേഖലയിലുണ്ടായ മാന്ദ്യം രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുത്തിയതെന്നകാര്യം പരിഗണിക്കുന്നത് തെറ്റല്ല. എന്നാല്‍ ഈ മേഖലയില്‍ മാത്രമല്ല, ഇടത്തരം വ്യവസായികളും കര്‍ഷകരും അടക്കം സമസ്ത മേഖലയിലെ ജനവിഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാണ്. ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ പോലും സമഗ്രതയില്‍ കാര്യങ്ങളെ നോക്കികാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ വേളയില്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം ധനകാര്യ മേഖല തകര്‍ച്ചയിലാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തുന്നത്‌വരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി അംഗീകരിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ ഇനിയും കൂട്ടാക്കിയിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞുവെന്ന സത്യം അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകില്ല. നോട്ട് നിരോധനത്തിന്‌ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ പലതും വെളിച്ചം കണ്ടിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം ജി.ഡി. പി വളര്‍ച്ചയിലുണ്ടായ തിരിച്ചടി മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. മുന്‍കരുതലില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തിക്തഫലം മുന്നിലൂണ്ടായിരുന്നെങ്കിലും ഒട്ടും അവധാനതയില്ലാതെ ജി.എസ്.ടിയും സര്‍ക്കാര്‍ നടപ്പാക്കി. സര്‍ക്കാരിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവും സര്‍ക്കാര്‍ ഒരു നിലക്കും അംഗീകരിക്കാന്‍ തയാറായില്ല. ഒരു ലക്ഷം കോടിയിലധികം രൂപയുടെ കുറവാണ് നികുതി വരുമാനത്തിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.

ഇതിനൊപ്പം ആഗോള സാമ്പത്തിക മാന്ദ്യം സാമ്പത്തിക മേഖലയുടെ താളം തെറ്റിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ നിക്ഷേപത്തിലുണ്ടാകുന്ന കുറവിനൊപ്പം വിദേശ മൂലധനം വലിയതോതില്‍ പിന്‍വലിക്കപ്പെടുകയാണ്. നോട്ട് നിരോധനത്തിന്‌ശേഷം ഇന്ത്യയില്‍ മൂലധന നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. പത്ത്‌ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ നടത്തിയിരുന്നതെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം കോര്‍പറേറ്റ് നിക്ഷേപം 60 ശതമാനം കണ്ട് കുറഞ്ഞു. ഇപ്പോള്‍ രാജ്യത്ത്‌നിന്ന് വിദേശ മൂലധനം കൂടി പിന്‍വലിക്കപ്പെടുകയാണ്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ സര്‍ക്കാര്‍ കൈവെക്കുന്നത് മുമ്പ് നടത്തിയ രണ്ട് പരിഷ്‌കാരങ്ങളെക്കാള്‍ ഗുരുതര പ്രതിസന്ധിയാകും സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തില്‍നിന്നും താല്‍ക്കാലിക വിമുക്തി ലഭിക്കുമെങ്കിലും ഭാവിയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തവിധം ഗുരുതരമായിരിക്കും. സര്‍ക്കാരിന് ലഭിക്കുന്ന കരുതല്‍ ധനം കോര്‍പറേറ്റുകള്‍ക്ക് കടം നല്‍കി മുടിഞ്ഞ ബാങ്കുകള്‍ക്ക് വീതം വെക്കുന്നതിനൊപ്പം, സാധാരണ ജനങ്ങളിലേക്ക് എത്തുംവിധം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുകയല്ല, കൂടുതല്‍ രൂക്ഷമാകുന്നതിനാകും ഇടയാക്കുക. ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ പരിപോഷിപ്പിച്ചും മൂലധന നിക്ഷേപം വര്‍ധിപ്പിച്ചും മാത്രമേ സാമ്പത്തിക മാന്ദ്യത്തെ അതിജയിക്കാനാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending