നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

ജയ്പൂര്‍: നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി. സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4-നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു.

2014-ല്‍ മുംബൈയിലെ കോളേജില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീടുള്ള സൗഹൃദം പ്രണയത്തിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് രാജസ്ഥാനില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.
സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

SHARE