കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി (38)യെയാണ് ബുധനാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹോട്ടലില്‍ മുറിയെടുത്ത നടി ബുധനാഴ്ച ഗാങ്‌ടോക്കിലേക്ക് പോകേണ്ടതുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു.

ബുധനാഴ്ച വൈകീട്ട് ഹോട്ടല്‍ ജീവനക്കാര്‍ റൂമിന്റെ വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

സീരിയലുകളില്‍ അഭിനയിച്ചിരുന്ന പായല്‍ അടുത്തിടെയാണ് സിനിമയിലേക്ക് മാറിയത്. അടുത്തിടെ വിവാഹമോചനം നേടിയ ഇവര്‍ മകനുമൊത്താണ് താമസിച്ചിരുന്നത്.