Connect with us

Video Stories

പുഴ ചൊല്ലിയ അധിവാസ മാതൃകകള്‍

Published

on

പി.കെ അന്‍വര്‍ നഹ

പ്രളയാനന്തരം നവ കേരളത്തിനുള്ള ആഹ്വാനവും അതിനുള്ള കോപ്പുകൂട്ടലുകളും തകൃതിയായി നടക്കുകയാണ്. വെള്ളപ്പൊക്കം തദ്ദേശവാസികള്‍ക്ക് പകരുന്ന പാഠം ഓര്‍മ്മിപ്പിക്കലിന്റെ പഠന ഗണത്തിലാണ്‌വരുന്നത്. പുതിയ പാഠത്തിന്റേതല്ല. തലമുറകളെ പകുത്താല്‍ ഇത് ഗൗരവമായി കൈകാര്യം ചെയ്യേണ്ട ചുമതല നിക്ഷിപ്തമാകുന്നത് ഏഴാം തലമുറയിലാണ്. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തലമുറയുടെ ഗണക്കാര്‍എഞ്ചുവടിയുടെ കൂട്ടത്തില്‍ മനഃപാഠമാക്കിയിരുന്ന ഒരു പ്രാര്‍ത്ഥനാഗാനം ഉണ്ടായിരുന്നു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന്തുടങ്ങുന്ന അതില്‍ ‘നേര്‍വരും സങ്കടം ഭസ്മമായീടണം’ എന്നൊരു വരിയും ‘ദുഷ്ട സംസര്‍ഗംവരാതെയായീടണം’ എന്ന തുടര്‍ വരിയുണ്ട്. ഇനിയും കേരളം എഞ്ചുവടിയില്‍ ആരംഭിക്കേണ്ടതുണ്ട്.
ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചത് സ്വന്തം ബോധത്തിന്റെ മുന്നറിയിപ്പാണ്. ദൈവത്തില്‍നിന്നും വരികയും ആ ബോധത്തെ തമസ്‌ക്കരിക്കുകയും ചെയ്തതിന്റെ ദുരന്ത ഫലമാണ് മഴ പെയ്തതിലൂടെ സംഭവിച്ചത്. മനുഷ്യന് ആവശ്യമായ ഒരു വിഭവം ഭൂമിയിലേക്ക് നമ്മുടെ നിയന്ത്രണത്തില്‍ നിന്നല്ലാതെ നിക്ഷേപിച്ച് തരുന്ന ഏര്‍പ്പാടാണല്ലോ മഴ. അത്ഏറ്റുവാങ്ങാന്‍ ആവശ്യമായ പാത്രങ്ങളും ഇവിടെയുണ്ട്. നിറഞ്ഞാല്‍ പുറത്തേക്ക് പോകുന്നതിനുള്ളവാല്‍വുകളും സെറ്റ് ചെയ്തിരിക്കുന്നു. മഴയെ നിയന്ത്രിക്കാനോ നിലനിര്‍ത്താനോ ഒന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതൊട്ട് പ്രതീക്ഷിക്കുകയുംവേണ്ട. ഈ സത്യം മനസ്സിലാക്കിയുള്ള ജീവിതാവിഷ്‌കരണമായിരുന്നു വേണ്ടത്. കുടിക്കാനുംകുളിക്കാനും കൃഷിക്കുമായി വര്‍ഷിച്ച്തരുന്ന വെള്ളത്തെ അറിഞ്ഞുകൊണ്ടുതന്നെ വിഷലിപ്തമാക്കുകയും അത് വീണ്ടും വൃത്തിയാക്കികുപ്പിയിലാക്കി കുടിക്കുക എന്നതുമായല്ലോ നമ്മുടെ ശീലം. പച്ചവെള്ളം കുടിക്കല്ലേ എന്ന മുന്നറിയിപ്പിന് എന്തൂക്കാണ്. നൂറ്റാണ്ടുകളായി ജനത നിലനിന്നു പോന്നത് പച്ചവെള്ളത്തിന്റെ ശക്തിയിലായിരുന്നിട്ടും അതിനെ ആരും ശക്തമായിചോദ്യം ചെയ്തില്ല. കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും ലഭിച്ചിരുന്ന വെള്ളം അതേപടിമോന്തിയിരുന്ന തലമുറയുടെ ശാരീരിക ബലം ഇന്നുള്ളവര്‍ക്ക് ഇല്ലേയില്ല. ആകാശത്ത് നിന്ന് വര്‍ഷിച്ചത് ശുദ്ധജലം തന്നെയാണ്. നാഗരികത ആരംഭിച്ച സുമേറിയക്കാര്‍ വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ച സാങ്കേതികത വിദ്യയാണ് ഇന്നും നമ്മുടെ വീട് നിര്‍മ്മാണത്തിന് (ബി.സി 5000). അന്ന് ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച കുടുവന്‍ പിഞ്ഞാണത്തെ മറികടക്കാന്‍ നമുക്ക് ഇന്നുമായിട്ടില്ല. പതിനഞ്ച് ടണ്‍ വരെ ഭാരമുള്ള 20 ലക്ഷം കല്ലുകള്‍ അടുക്കി ബി.സി. 2700-ല്‍ ഈജിപ്തുകാര്‍ നിര്‍മ്മിച്ച പിരിമിഡുകള്‍ ലോകാത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു. അതേ കാലത്ത് മോഹന്‍ജോ-ദാരോയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ അന്‍പതിനായിരത്തിലധികംആള്‍ക്കാര്‍ പാര്‍ത്തിരുന്നു. മഴ വെള്ളവും മലിന ജലവും ഒഴുകി പോകുന്നതിനായി നഗര വീഥികള്‍ക്കിടയില്‍ അവര്‍ കനാലുകള്‍ നിര്‍മ്മിച്ചിരുന്നു. നമുക്ക് ഇനി അവിടുന്നൊക്കെത്തന്നെ തുടങ്ങേണ്ടതുണ്ട്. ബി.സി 1740-ലെ ഹമുറാബിയുടെ നിയമ സംഹിതകള്‍ ഒന്ന് പരതി നോക്കണം. എന്നിട്ട് അതുതന്നെയല്ലേ ഇന്നും എന്ന് ആശ്ചര്യപ്പെടണം. കടല്‍യാത്രയില്‍ ഫിനീഷ്യന്മാര്‍ ആവിഷ്‌ക്കരിച്ച സാമര്‍ത്ഥ്യത്തെ അതിജീവിക്കാന്‍ എന്തെങ്കിലും ഉണ്ടായോ എന്നും പരിശോധിക്കണം. ക്രിസ്തുവിന് മുമ്പ് 1200 വര്‍ഷം പിറകിലുള്ള കാര്യമാണിത്. അന്ന് സൂര്യനായിരുന്നു വടക്ക് നോക്കിയന്ത്രം. രവി ഇന്നും തല്‍സ്ഥാനത്തുണ്ട്. സൂര്യാസ്തമയം എന്ന് പേരുള്ള യൂറോപ്യന്‍ വാക്കില്‍ നിന്നാണ് ‘യൂറോപ്പ്’ എന്ന പേരുണ്ടായത്തന്നെ. പുരാതന ഗ്രീസിലെ നഗര രാഷ്ട്രമായ ഏഥന്‍സ്, സ്പാര്‍ട്ട എന്നിവിടങ്ങളേക്കാള്‍മികച്ച നിര്‍മ്മിതി ഇനിയും ആയിട്ടില്ല. (ബി.സി. 450 – 322) ആ കാലത്തെ സദാചാര സംഹിതയാണ് ഇന്നും വൈദ്യന്മാര്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റീസ് പ്രതിജ്ഞ. വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല് പഴയതു തന്നെ. ആര്‍ക്കമഡീസ് തത്ത്വം ബി.സി 250-ലാണ് പ്രഖ്യാപിച്ചത്. 2400 കി. മീറ്റര്‍ നീളത്തില്‍ ചൈനയില്‍ വന്‍മതില്‍ നിര്‍മ്മിച്ചത് ക്രിസ്തുവിനും 200 കൊല്ലം മുമ്പാണ്. അജന്തയിലെശില്‍പങ്ങളും ഇതേ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. പുരോഗതി ഇന്നിന്റെ സൃഷ്ടിയല്ല എന്ന് ബോധ്യപ്പെടുത്തുന്നവയാണിതെല്ലാം. അന്നും ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ഭീകരം രണ്ടരക്കോടിയിലധികം ജനങ്ങള്‍ മരിച്ച 1348-ലെ പ്ലേഗ് ബാധയായിരുന്നു. ഇംഗ്ലണ്ടിന്റെ മൊത്തം ജനസംഖ്യയില്‍ പകുതിയിലേറെയും പ്ലേഗ് ബാധിച്ച് മരിച്ചു. 200 കൊല്ലം കൊണ്ടാണ് ആ രാജ്യം ജനസംഖ്യ വീണ്ടെടുത്തത്. അത് ദൈവ ശാപമെന്ന്ആളുകള്‍ പറഞ്ഞിരുന്നു. അത്യാഹിതത്തില്‍ അതേ പറച്ചില്‍ ഇന്നും തുടരുന്നു. കണ്ടുപിടുത്തങ്ങളുടെ മുന്നേറ്റത്തില്‍ ശാസ്ത്രം രക്ഷകനും ശിക്ഷകനും ആയിട്ടുണ്ട്. പെന്‍സിലിന്റെ രക്ഷയാണോബോംബിന്റെ ശിക്ഷയാണോ തുലനാവസ്ഥയില്‍ നില്‍ക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
പ്രളയം നമ്മുടെ അവബോധത്തില്‍ മാറ്റംവരുത്താന്‍ പ്രകൃതി തന്നുവിട്ടതാണ്. എല്ലാം തികഞ്ഞവന്‍ എന്ന ഭാവത്തിലായിരുന്നില്ലേ നമ്മുടെ ചുവട്‌വെപ്പ്. അവനവന്‍ തുരുത്തുകളെ അതല്ലാതാക്കാന്‍ മൂന്നു ദിവസത്തെ മഴക്ക്കഴിഞ്ഞു. ബാങ്ക് ശേഖരമുണ്ടായിരുന്നു. ഭൂമിയും മതിലും ഗേറ്റും ധാരാളമുള്ള വീടുണ്ടായിരുന്നു. വാഹനങ്ങള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും സ്തുതിപാഠകരും ഉണ്ടായിരുന്നു. പദവികളുണ്ടായിരുന്നു, ആഭരണങ്ങളും ആരോഗ്യവും ഉണ്ടായിരുന്നു. ഇവയൊക്കെ ചില സമയത്ത് ഉപയോഗപ്പെടില്ലെന്ന ജീവിത പാഠം വലുത്തന്നെ. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ ഭാഗം മാത്രമാണ് വ്യക്തി സുരക്ഷ. സ്ഥാപനപരവും സമൂഹികപരവുമായ ഏര്‍പ്പാടുകളുടെ ഉത്പന്നമാണ് വ്യക്തി എന്നത് അംഗീകരിക്കാത്തവര്‍ക്കാണ് ഇത് തിരുത്തും തിരിച്ചറിവുമാകുന്നത്. നഷ്ടം എന്നത് അതിന്റെ എല്ലാവിധ നിര്‍വചനങ്ങളും കൂട്ടിയിണക്കുന്നതാണെന്ന് പ്രളയം പറഞ്ഞുതരുന്നു. അതിന് ഉത്തമ പരിഹാരമാകാന്‍ കാലത്തിനേ കഴിയൂ. വിഷയങ്ങള്‍ മനുഷ്യ ജീവിയില്‍ തീരുന്നില്ല. അത് പക്ഷിമൃഗാദികളുടേത് കൂടിയാണ്. ഇപ്പോള്‍ അത്യാഹിതമുണ്ടായ സ്ഥലങ്ങളില്‍ അധിവസിച്ചിരുന്ന കാക്ക മുതല്‍അരയന്നം വരെ ഉള്‍പ്പെട്ടിരുന്ന പക്ഷികളുടെ ഭാവിയും നോക്കണം. വളര്‍ത്തി ഉപജീവനം കഴിക്കുന്ന ഇനത്തില്‍പ്പെട്ട കോഴി, താറാവ്, ആടുമാടുകള്‍ തുടങ്ങിയവയുടെ കാര്യം തനതായും പരിഗണിക്കണം. ചെങ്ങന്നൂരും നിരണവും പള്ളിപ്പാടും ചാലക്കുടിയും കരുവാരക്കുണ്ടും നിലമ്പൂരുംമണ്ണാര്‍ക്കാടും കല്‍പ്പാത്തിയും കുമ്പിടിയും കട്ടിപ്പാറയും മറ്റും നഷ്ടമായ പുല്‍ത്തോപ്പുകള്‍, കൃഷികീടങ്ങള്‍, മീന്‍, ഞണ്ട് തുടങ്ങിയ ആവാസ വ്യവസ്ഥകളുടെ അനിവാര്യ ഘടകങ്ങളെ പുനസ്ഥാപിക്കേണ്ടതുണ്ട്. ശാസ്ത്ര നേട്ടങ്ങളായ ബയോടെക്‌നോളജിയും മറ്റും ഇത്തരം ആവാസ വ്യവസ്ഥകളുടെ പുന:സൃഷ്ടിക്കായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുംവെറ്ററിനറി സര്‍വകലാശാലകള്‍ക്കും ഈ രംഗത്ത് നേതൃപരമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയണം.
കേരളത്തിന്റെ വിസ്തൃതിയില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഉള്‍ക്കൊള്ളുന്ന ഇടനാട്ടിലാണ് കേരളത്തിലെ നെല്‍വയലുകള്‍. തെക്കേമലബാര്‍, തൃശൂര്‍, എറണാകുളം ജില്ലകളുടെ ഉള്‍പ്രദേശങ്ങള്‍, മധ്യതിരുവിതാംകൂര്‍ എന്നിവയാണവ. പ്രളയം വേട്ടയാടിയത് ഈ പ്രദേശത്തെയാണ്. വയലുകളെ ചൂഴ്ന്ന് നില്‍ക്കുന്ന കുന്നുകളും മേടുകളും പറമ്പുകളും അതിന്റെ സ്വാഭാവികതയില്‍ നിന്ന് മാറിയത് പ്രളയക്കെടുതിയെ രൂക്ഷമാക്കി. കിഴക്കന്‍ മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറുതും വലുതുമായ അനേകം പുഴകള്‍ ഇടനാടന്‍ ഭൂഭാഗത്തെ കീറിമുറിച്ച് ഒഴുകിയിരുന്നു. ഇന്ന് പുഴകള്‍ ഉണ്ടെങ്കിലും ഒഴുക്ക് ഇല്ല. അതിനായി പ്രകൃതി നടത്തിയ സമ്മര്‍ദ്ദമാണ് നാം ദുരന്തം എന്ന് വിശേഷിപ്പിച്ചത്. ഉള്‍നാടന്‍ മത്സ്യബന്ധനവും കക്കവാരലും മുത്ത് സംസ്‌ക്കരണവുമെല്ലാം നിലനില്‍പ്പിന്റെ വ്യവസ്ഥാപിത രീതിതന്നെയാണ്.
കേരളത്തിലെ കന്യാനിലങ്ങള്‍ ചതുരം മാടിയകൃഷിയിടങ്ങളായി മാറിയത് എങ്ങനെയാണെന്ന്ചരിത്രകാരന്മാര്‍ക്കും അറിയില്ല. അവര്‍ക്ക് അറിയാവുന്നത് ഭൂമിയുടെ നിമ്‌നോന്നത സ്വഭാവംമൂലം മഴവെള്ളം താണ വയല്‍ പ്രദേശങ്ങളില്‍ കെട്ടികിടക്കും എന്നും ജലാശയങ്ങളില്‍ നിന്ന് വെള്ളം തിരിച്ച്‌കൊണ്ടുവരേണ്ടതില്ല എന്നുമാണ്. അധിക ജലം തോടുകളിലൂടെയും കൈത്തോടുകളിലൂടെയും ഒഴുകി മാറും എന്നുമാണ്. തോടുംകൈത്തോടും ഉണ്ടെങ്കിലെ ഇത് സാധ്യമാകൂ. ഇല്ലായ്മായുടെ വല്ലായ്മയാണ് നാം അനുഭവിച്ചത്.
വനത്തിലെ കറുത്ത മണ്ണിന്റെ ഫലഭൂയിഷ്ഠി പടിഞ്ഞാറന്‍ ദേശത്തും കിട്ടിയിരിക്കുന്നു. മലവെള്ളപ്പാച്ചിലില്‍ ഒഴുകി എത്തിയതാണവ. ശാസ്ത്രീയമായി ഭൂമിയൊരുക്കിയുള്ള കൃഷിയും ജലം വീടിന് അടിയിലൂടെതന്നെ ഒഴുകാനുള്ള ഫാര്‍ ഈസ്റ്റ് മാതൃക സ്വീകരിച്ചും പുഴകളില്‍ ജലം ഒഴുകാന്‍ അനുവദിച്ചും പരിപാലിച്ചും മഴവെള്ളത്തെ സ്വീകരിച്ചാല്‍ അതായിരിക്കും ഉത്തമമാതൃക. നവകേരളം രൂപപ്പെടുത്താന്‍ അക്കാര്യത്തിലും മനസ്സിരുത്തണം. നദീ തടങ്ങളും കടല്‍ത്തീരങ്ങളുംസംരക്ഷിക്കപ്പെടണം. ജലം ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി അഥവാ, ആവശ്യമായ ‘വാട്ടര്‍ബാങ്ക്’ പുഴകള്‍ക്ക് നല്‍കണം. വേലിയേറ്റവും വേലിയിറക്കവും അറിയാവുന്നവരെ അണക്കെട്ടുകള്‍കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ‘അസംബ്ലി പോയിന്റുകള്‍’ പ്രാദേശികമായി ബോര്‍ഡുകള്‍ വെച്ച് അടയാളപ്പെടുത്തി ആളുകളെ പരിശീലിപ്പിക്കണം. അതുവഴി സുരക്ഷിതത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം അവരില്‍ സന്നിവേശിപ്പിക്കണം.
മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാന ഭൂമിക ഒന്നാണെന്ന് തെളിയിച്ച നാളുകളാണ് കടന്നുപോയത്. രാഷ്ട്രീയവും മതവും നിറവും കുലമഹിമയുംസൃഷ്ടിച്ച അഹംബോധം നിരന്തരം ചോദ്യം ചെയ്യപ്പെടാന്‍ ഉപകരിക്കുന്ന കാര്യങ്ങളാണ് അതിജീവനമാര്‍ഗത്തില്‍ ജനിച്ചത്.തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെയജമാനനെ കാത്തിരിക്കുന്ന നായയുടെ നിസ്സഹായതയുടെ പ്രതീകങ്ങളെയും നാം കണ്ടു. മനുഷ്യമാലാഖമാര്‍ അവരിലേക്കിറങ്ങിവന്നു. ‘അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേ’ എന്ന സ്‌നേഹ കവി കുമാരനാശാന്റെ ആപ്തവാക്യവും പ്രയോഗവത്ക്കരിക്കപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending