Connect with us

Video Stories

കലാലയം കൊലക്കളമാക്കുന്നതെന്തിന്

Published

on

മിസ്ഹബ് കീഴരിയൂര്‍

കലാലയ രാഷ്ട്രീയം നിയമനിര്‍മാണത്തിന്റെ പരിരക്ഷ നേടുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകം സംഘടിത വിദ്യാര്‍ത്ഥിത്വത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കേരളത്തിലെ പ്രതിഭാധനരായ രാഷ്ട്രീയ സാഹിത്യ സാമൂഹ്യ മേഖലകളിലെ മഹോന്നതന്‍മാരുടെ പേരുകള്‍ ആഴ്ന്നുകിടക്കുന്ന ഈ കലാലയത്തില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത നിരാശക്ക് പക നല്‍കിയിരിക്കുന്നു. നിര്‍വ്വീര്യമാക്കപ്പെടുന്ന പൗരബോധത്തിന് സമര പ്രതിരോധത്തിലൂടെ പുത്തനുണര്‍വ് പകരാന്‍ സാധിച്ച കലാലയ രാഷ്ട്രീയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ശുഭകരമല്ലാത്ത ഈ കൊലപാതകത്തിനു മുന്നില്‍ പതറി നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി മഹാരാജാസ് കോളജ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. പ്രിന്‍സിപ്പാലിന്റെ കസേര കത്തിച്ചും ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയും കലാലയത്തിന് അപകീര്‍ത്തിവരുത്തിവെച്ച രാഷ്ട്രീയ സംസ്‌കാരം എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവണതകളുടെ അനന്തരഫലം അനുഭവിക്കുകയാണ്.
പ്രതിപക്ഷ രഹിത കലാലയമെന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകള്‍ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തല്‍പരരായ ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവില്‍ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങള്‍ മേല്‍വിലാസമുണ്ടാക്കുന്നത്. കണ്ണുരുട്ടി തുടങ്ങിയ ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങള്‍ കഴുത്തറുത്ത് അവസാനിപ്പിക്കുന്ന ഈ പ്രവണതക്ക് മാതൃ പ്രസ്ഥാനങ്ങളുടെ ആശീര്‍വാദമുണ്ടെന്നാണ് ഏറെ ഗൗരവകരമായത്. ഹോസ്റ്റല്‍ മുറിയില്‍ ആയുധ ശേഖരം കണ്ടെത്തിയപ്പോള്‍ വാര്‍ക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവല്‍ക്കരിച്ച ബഹുമാന്യ കേരള മുഖ്യന്‍ ഈ കൊലപാതകത്തിന് മറുപടി പറയേണ്ടതാണ്.
ഹത്യ നടന്നയുടനെ കളര്‍ പോസ്റ്ററില്‍ ഞങ്ങള്‍ക്ക് ഇത്തരമൊരു വിദ്യാര്‍ത്ഥി സംഘടനയില്ലെന്ന് പരസ്യം നല്‍കിയവര്‍. സംഘടനാ നിയമാവലിയുടെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രബുദ്ധരായ പൊതുസാമൂഹത്തിനറിയാം. തങ്ങള്‍ക്കിങ്ങനെയൊരു മാതൃസംഘടനയുണ്ടെന്ന് കുട്ടികള്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ് ആയുധധാരികളായ മുതിര്‍ന്നവരെയുംകൂട്ടി അവര്‍ കലാലയത്തിലേക്ക് ഇരച്ചു കയറിയതും പിന്നീട് മട്ടാഞ്ചേരിയിലെ എസ്.ഡി.പി.ഐ ഓഫീസിലേക്ക് തിരിച്ചു പോയതും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ നാല് കൊലപാതകമെങ്കിലും നടത്തിയ ഇത്തരം സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രതലമേതെന്ന് സൂക്ഷ്മ പരിശോധന ആവശ്യമില്ലാതെ തന്നെ പൊതു സമൂഹത്തിനറിയാം. ന്യൂനപക്ഷ വൈകാരികതയുടെ ചെലവില്‍ മലബാറിന്റെ കലാലയ ഇടനാഴികളില്‍ സ്വത്വബോധത്തിന്റെ വ്യാജ വിഭവങ്ങള്‍ കച്ചവടത്തിന് നിരത്തിയ ഇവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ പ്രതിരോധത്തിന്റെ മറുപടി പകര്‍ന്നപ്പോഴാണ് ആദ്യത്തെ വീഴ്ച സംഭവിച്ചത്.
അതിവൈകാരികതയുടെ കുതിച്ചു ചാട്ടത്തില്‍ ഒലിച്ചുപോകുന്നതല്ല മലബാറിന്റെ വിദ്യാര്‍ത്ഥി മനസ്സെന്ന് പക്വതയുടെ പ്രതിരോധം പാകിയ എം.എസ്.എഫ് അവരെ പഠിപ്പിച്ചതിന്റെ ഫലമാണ് തെക്കന്‍ കേരളത്തിലേക്ക് അവര്‍ പ്രവര്‍ത്തന ലോകം പറിച്ചുനട്ടത്. അപ്പോഴും നൈമിഷിക അധികാര ലാഭത്തിന് സ്വപതാക മടക്കിവെച്ചവരുടെ പിന്‍മുറക്കാര്‍ അവരുമായി സഖ്യം ചേര്‍ന്ന് കൂട്ടുമുന്നണി രൂപീകരിച്ച് അധികാരം പങ്കിട്ടത് മലപ്പുറം ജില്ലയിലെ മങ്കടയിലെ ജെംസ് കോളജിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെയാണ് തിരിഞ്ഞു കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയും. എസ്.എഫ്.ഐ കാമ്പസ് ഫ്രണ്ട് സഖ്യം വിജയിച്ച വാര്‍ത്ത വേണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വന്നപ്പോള്‍ ഇതുവരെ അത് നിഷേധിക്കുന്ന തിരുത്തുകള്‍ എസ്.എഫ്.ഐ. നേതൃത്വം പറയാതിരുന്നതും വിദ്യാര്‍ത്ഥികള്‍ വീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ ബലികൂടീരത്തില്‍ നിന്ന് വലിഞ്ഞുമുറുക്കിയ ഞരമ്പുകള്‍ പ്രദര്‍ശിപ്പിച്ച് അടിവയറ്റില്‍ നിന്നും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത കേവലമൊരു ആചാരം മാത്രമാണെന്ന് വിലയിരുത്തേണ്ടി വരും. അല്ലെങ്കിലും പാവങ്ങളുടെ ജീവിതങ്ങള്‍ ഇത്തരം അര്‍ത്ഥ രഹിത രാഷ്ട്രീയത്തിന് വളമാകാനാണല്ലോ. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങളില്‍ പള്ളിക്കാട്ടിലും സെമിത്തേരിയിലും ശ്മശാനങ്ങളിലും അടക്കം ചെയ്യപ്പെട്ട ക്ഷുഭിത യൗവനങ്ങളുടെ വീരേതിഹാസങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അഭിമന്യുവിന്റെ പേരു കൂടി ചേര്‍ത്ത് പറയുമെന്നതിനപ്പുറം രക്തസാക്ഷിത്വത്തിന്റെ ചോരക്കണക്കിലെ രക്തക്കറയായി ശിഷ്ടകാലം തീര്‍ത്തവരുടെ കുടുംബത്തിന് നഷ്ടങ്ങള്‍ മാത്രമാണ് ഇത്തരം സംഘടനകള്‍ സമ്മാനിച്ചത്.
പുതിയ അധ്യയന വര്‍ഷത്തിന്റെ സമാരംഭം ചുവരെഴുത്തിലും പോസ്റ്ററിലും തോരണങ്ങളിലും അലങ്കരിക്കുന്നതിന്റെ ചെറിയ തര്‍ക്കമാണ് ഈ ദാരുണാന്ത്യത്തില്‍ കലാശിച്ചത്. ചുവരെഴുത്തുകള്‍ കാലത്തിന്റെ പ്രതിനിധാനങ്ങളാണ്. തമ്മില്‍ സംവദിക്കാനുള്ള പ്രത്യാശകളുടെയും പ്രതികരണങ്ങളുടെയും വിചാര വികാരങ്ങളുടെയും അക്ഷരവഴികളാണത്. തമ്മില്‍ കൊല്ലാനുള്ള ആക്രോശങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ചുവരുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് ചുവരുകളും മുദ്രാവാക്യങ്ങളും ആവശ്യമില്ലെന്ന പൊതുബോധത്തിന് പിന്‍ബലമാകുന്നത്. കവിതകള്‍ വിരിയുന്ന അത്തരം മതിലെഴുത്തുകള്‍ ചരമകുറിപ്പുകളാക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ശൈലി മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതില്‍ എസ്.എഫ്.ഐ.യുടെ പങ്ക് മറച്ചു വെക്കാനാവില്ല. അഭിമന്യുവിന്റെ ഘാതകരെ ആയിരം വട്ടം എതിര്‍ക്കുമ്പോഴും സഹതാപതരംഗത്തിന്റെ ചെലവില്‍ നിരപരാധികളാകാന്‍ എസ്.എഫ്.ഐക്ക് കഴിയില്ലെന്ന് കലാലയങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. മറ്റൊരു രാഷ്ട്രീയം ആശയമായി സ്വീകരിച്ചതിനാല്‍ പൊലീസ് കാവലില്‍ പഠിത്തം തുടരേണ്ടി വന്ന പെണ്‍കുട്ടി ആ ജനാധിപത്യ വിരുദ്ധതയുടെ ഇരയാണ്. പരീക്ഷ പോലും എഴുതാനാവാതെ ആസ്പത്രിക്കിടക്കയില്‍ അമരേണ്ടി വന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ഏകാധിപത്യ ശൈലിയുടെ ജീവിക്കുന്ന രക്ത സാക്ഷികള്‍ തന്നെയാണ്.
മറ്റൊരു പതാകയും പാറരുതെന്ന് അലിഖിത രേഖയുള്ള നൂറ് കണക്കിന് കലാലയങ്ങള്‍ കേരളത്തിലുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീര്‍ക്കുന്ന എത്രയോ വിദ്യാലയങ്ങള്‍. ഒന്നുകില്‍ എസ്.എഫ്.ഐ.യില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുകയെന്ന സുരക്ഷിത മേഖലയാണ് പല വിദ്യാര്‍ത്ഥികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവലംബിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ അടക്കിഭരിക്കുന്നത് സ്വതന്ത്രമായ ജനാധിപത്യ സംവിധാനങ്ങളുടെ പിന്‍ബലത്തിലല്ല, ഉള്ളിലൊളുപ്പിച്ച ആയുധ ശേഖരത്തിന്റെ ഭീതി പടര്‍ത്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. ശരികള്‍ തീരുമാനിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകള്‍ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങള്‍ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളില്‍ നിന്ന് സമാധാന തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കില്‍ നാളെ സംസാരിച്ചു തുടങ്ങും. പ്രതികരണ രാഹിത്യത്തിന്റെ തിണ്ണബലത്തില്‍ ആലസ്യം പൂണ്ടവര്‍ തിരുത്തലിന്റെ ജനാധിപത്യ ബോധത്തിലേക്ക് കണ്ണ് തുറക്കേണ്ടിവരും. അഭിമന്യുവിന്റെ രക്തം എസ്.എഫ്.ഐ.യുടെ രക്തസാക്ഷി ഗണത്തില്‍ മാത്രമല്ല, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അവിഹിത സഖ്യത്തിന്റെ തിക്തഫലം കൂടിയാണെന്ന് അനുജന്‍മാര്‍ തിരിച്ചറിയുന്നകാലം വിദൂരമല്ല.
ആയതിനാല്‍ ഇനിയൊരു അഭിമന്യു ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം. ഇടുക്കിയിലെ വട്ടവടപഞ്ചായത്തിലെ മനോഹരനും ഭൂപതിക്കും പുത്രനഷ്ടം നല്‍കിയ കണ്ണീരിനോട് നമുക്ക് അലിഞ്ഞു ചേരാം. പട്ടിണിയും പരിവട്ടവും ജീവിത ശീലമാക്കിയ ഇത്തരം അഭിമന്യുമാരെ ക്രൂരരാഷ്ട്രീയത്തിന്റെ പ്രതികാരദാഹം തീര്‍ക്കാന്‍ കൊന്നു തള്ളിയ കാമ്പസ് ഫ്രണ്ടും ജനാധിപത്യ ധ്വംസനത്തിന്റെ പാര്‍ട്ടി കലാലയങ്ങള്‍ പടുത്തുയര്‍ത്താന്‍ അഭിമന്യുമാരെ ഇരകളാക്കുന്ന എസ്.എഫ്.ഐയും കൂട്ടുപ്രതികളാകുന്ന ഇത്തരം അരുതായ്മകള്‍ക്കെതിരെ കൊടിയുടെ നിറംമറന്ന് ബഹുസ്വര കലാലയങ്ങളുടെ പൂങ്കാവനങ്ങള്‍ തീര്‍ക്കാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാവാം.
(എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending