ലോകകപ്പ് ക്രിക്കറ്റ് ; ടോസ് നേടിയ പാകിസ്താന്‍ ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു

മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്‌ട്രേലിയ – പാകിസ്താന്‍ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്‌ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാകിസ്താന്‍ വരുന്നത്. മൂന്നു കളികളില്‍ നിന്ന് നാലുപോയന്റുമായി ഓസീസ് പോയന്റ് നിലയില്‍ നാലാമതാണെങ്കില്‍ ഇത്രയും കളികളില്‍നിന്ന് മൂന്നുപോയന്റുമായി എട്ടാമതാണ് പാകിസ്താന്‍.