ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം ഹൈക്കമാന്റ് നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മുതിര്‍ന്ന നേതാക്കളെ കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപ്പെടുത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സിലൂടെയാണ് ഡി.വിജയകുമാര്‍ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. ചെങ്ങന്നൂരിലെ അയ്യപ്പസേവാ സംഘം നേതാവുമായ ഡി.വിജയകുമാര്‍ മത്സരരംഗത്തെത്തുന്നതോടെ ശക്തമായ ത്രികോണമത്സരമായിരിക്കും ചെങ്ങന്നൂരില്‍ നടക്കുക. വിജയകുമാറും മകള്‍ ജ്യോതി വിജയകുമാറുമാണ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുണ്ടായിരുന്നത്.

SHARE