കേരളത്തില്‍ ബി.ജെ.പിക്ക് ഉറപ്പായ അഞ്ച് സീറ്റുകള്‍ പ്രവചിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടുമെന്ന ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായെ പരിഹസിക്കുന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് വൈറലാകുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ

1. കുമ്മനത്തിന് പുലർച്ചെ അഞ്ചിനുള്ള വേണാടിന് കോട്ടയത്തേക്കൊരു സീറ്റ്

2. സുരേന്ദ്രന് പത്തനംതിട്ട സ്റ്റാന്റീന്ന് കോഴിക്കോട്ടേക്കുള്ള സൂപ്പർഫാസ്റ്റിന് ഒരു സീറ്റ്

3. സുരേഷ് ഗോപിക്ക് നെടുമ്പാശ്ശേരി റ്റു തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ ബിസിനസ് ക്ലാസിലൊരു സീറ്റ്

4. തുഷാർ വെള്ളാപ്പള്ളിയ്ക്ക് വയനാട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിൽ ആലപ്പുഴയ്ക്ക് ഒരു വിൻഡോ സീറ്റ്(ചുരമിറങ്ങുമ്പൊ നല്ല കാറ്റ് കിട്ടും)

5. കണ്ണന്താനാത്തിന് ജില്ല മാറിയില്ലെങ്കിൽ എറണാകുളത്തീന്ന് കോട്ടയം പാസഞ്ചറിൽ ഒരു സീറ്റ് ( പാസഞ്ചറ് മതി തള്ളി തള്ളി ബുള്ളറ്റ് ട്രെയിനാക്കിക്കളയും)

അപ്പോ ശരി, വീണ്ടും വരിക..‌. 
തേങ്ക്സ് 🙂

SHARE