Culture
ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു; മോദി വളര്‍ത്തുന്നത് ആരെയെന്നറിയാമോ?

കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക് ഒബാമ, സൗദി രാജാക്കന്‍മാര്‍ എന്നിവര്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു.
എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ ഒരു മൃഗത്തെ വളര്‍ത്തുന്നതായി അറിവില്ല. എന്നാല്‍ റിപ്പബ്ലിക്ക് ചാനലില്‍ മോദിക്ക് വേണ്ടി അലറുന്ന വ്യക്തിയെ മോദി വളര്‍ത്തുന്നതാണോ എന്നാണ് ഷുഹൈബുല്‍ ഹൈത്തമി എന്ന വ്യക്തിയുടെ സംശയം. ഈ വിഷയത്തില്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രളയക്കെടുതികള്‍ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഇന്ത്യക്കാരില്‍ ഏറ്റവും നാണംകെട്ടവര്‍ മലയാളികളാണ് എന്നായിരുന്നു അര്‍ണബ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
120 വളർത്തുനായകളുണ്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് .ഫ്രീ ടൈമിൽ ചിലപ്പോൾ അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത് .
വെൽസ് കുർഗിസ് ( Welsh Corgis ) എന്നാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇപ്പോൾ വളർത്തുന്ന നായയുടെ പേര് . പലപ്പോഴായി പോറ്റിയ നായകൾ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ ഉദ്യാനങ്ങളിൽ വട്ടം കറങ്ങി നടക്കാറുമുണ്ട് .
ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ഹോളണ്ട വളർത്തുന്നത് ഒരൊട്ടകത്തെയാണ് ,
പേരെഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.
ഇംഗ്ലീഷ് പ്രൈം ഡാവിഡ് കാമറൂണിന്റെ ഭാര്യ ഹോളിഡേ ഒറ്റക്കാഘോഷിക്കാൻ പോയാലും കൂടെ ഉറങ്ങാൻ ഒരു സുന്ദരിപ്പൂച്ചയുണ്ടാവും ,ലാരി (Larry) .
റഷ്യയുടെ വ്ലാഡിമർ പുടിൻ എന്ന ലോകത്തെ നമ്പർ വൺ ഭരണാധികാരിക്ക് ഒരു കരിന്നായ ഉണ്ട് , അരമനയിൽ കൂട്ടിനും പാട്ടിനും , കോണി (Koni )
അമേരിക്കയുടെ ബറാക് ഒബാമക്ക് ഒരു കുസൃതിപ്പട്ടിയുണ്ടായിരുന്നു. പേര് ബോ (Bo ) .അതിന്റെ വിവാഹം പോലും റോയലായിരുന്നു. ഭർത്താവിന്റെ റോളിലെത്തിയ
‘നായ ‘കന്റെ പേര് സണ്ണി .
ജപ്പാനിലെ എംപറർ അകിന്റെ വളർത്തുന്നത് ഒരു അക്വ’ മൽസ്യത്തെയാണ്. പേര് എക്സിറിയാസ് .
സൗദിയുടെ എല്ലാ രാജാക്കന്മാർക്കും സ്വന്തം സ്വന്തം വളർത്തു കുതിരകളും അതിനായി പാർക്കുകളും ഉണ്ട് , എന്നും എക്കാലത്തും .
കാനഡയുടെ കനിവുള്ള പ്രസിഡണ്ട് സ്റ്റീഫൻ ഹാർപർ വളർത്തുന്നത് പൂച്ച ദമ്പതികളെയാണ് , സ്റ്റെയിൻലിയും ജിപ്സിയും ( Stynly and Gypsi )
ചരിത്രത്തിലെ ഒരു വിധം വലിയ മനുഷ്യർക്കെല്ലാം ചെറിയ ജന്തുക്കളുടെ കൂട്ടുണ്ടായിരുന്നു. അധിക പേരും കൂടെ നിർത്തിയത് പട്ടികളെയാണ്.
ജോർജ് വാഷിംഗ്ടണിന്റെ പട്ടി ടാസ്റ്റൺ .
ജെഫേഴ്സണിന്റെ പട്ടി ബസ്സി .
എബ്രഹാം ലിങ്കന്റെ പട്ടി ഫിഡോ .
യുലീസസിന്റെ പട്ടി ലൂസിയോ .
റൂതർഫോർഡിന്റെ പട്ടി ഹെക്ടർ .
റൂസ്വെൽറ്റിന്റെ പട്ടി സ്കിപ് .
ചർച്ചിലിന്റെ പട്ടി ഫാല .
ബിൽ ക്ലിന്റന്റെ പട്ടി ബഡി.
ഡബ്ല്യു ബുഷിന്റെ പട്ടി സ്പോട്ടി .
അങ്ങനെ നോക്കിയാൽ പട്ടികളുടെ പട്ടിക തീരില്ല .
കൂട്ടത്തിൽ ഏറെ ശ്രദ്ധേയ ബന്ധം പുലർത്തിയ അഡോൾഫ് ഹിറ്റ്ലറും ബോണ്ടിയും വേറിട്ട് നിൽക്കുന്നു. റഷ്യക്കാരാൽ കൊല്ലപ്പെടാതിരിക്കാൻ ആത്മഹത്യക്ക് മുമ്പ് ബോണ്ടിയോടൊപ്പം മദ്യപിച്ച് സ്വന്തം നായക്കു നേരെ നിറയൊഴിക്കുകയായിരുന്നു ഹിറ്റ്ലർ , പിന്നെ സ്വന്തം നെഞ്ചത്തേക്കും .
ന : മോ ( മലയാളത്തിൽ അത് ഒരു സൊയമ്പൻ തെറിയുടെ കോഡായത് യാദൃശ്ചികമാണോ!) എന്ന പേരിൽ ഷോട്ടാവുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം അങ്ങനെ നാല്കാലും വാലുമുള്ള നായയേയും പൂച്ചയേയും വളർത്തുന്നതായി അറിവിലില്ല.
പക്ഷെ റിപ്പബ്ലിക്കൻ ചാനലിൽ ഒരുത്തനുണ്ട് , ആസാംകാരനായ ഗോസാമി ,
( ” വെറും ആസാമി ” എന്നൊരു പ്രയോഗം ചില വെടക്കുകളെ കുറിച്ച് ഇവിടെ ഉണ്ടായതും യാദൃശ്ചികമാണോ! )
മോദി വളർത്തുന്ന ……
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മൃതദേഹങ്ങള്‍ മാറി നല്‍കിയെന്ന ബ്രിട്ടീഷ് മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു