ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എം.പി

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കശ്മീരില്‍ നമ്മുടെ പൂര്‍വീകര്‍ ചെയ്ത തെറ്റ് തിരുത്തുകയാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിലൂടെയെന്നും എംപി പറഞ്ഞു. രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യുകയാണ്. മോദിയുടെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്റെ പേര് മാറ്റണമെന്നും എം.പി പറഞ്ഞു. ജെഎന്‍യുവില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് സര്‍വകലാശാലയുടെ പേര് മാറ്റണം എന്ന നിര്‍ദേശം എംപി മുന്നോട്ടുവെച്ചത്.

SHARE