ഓര്‍ക്കാട്ടേരിയെ ഇളക്കി മറിച്ച് മുരളീധരന്റെ റോഡ് ഷോ

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഓര്‍ക്കാട്ടേരിയില്‍ നടത്തിയ റോഡ് ഷോ

വടകര: ഓര്‍ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്‌സഭ പാര്‍ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്‍ മുഴങ്ങിയിരുന്നത്.

വിവിധ യു.ഡി.എഫ് ഘടകകക്ഷികള്‍ അണിനിരന്ന റോഡ് ഷോ ഡേ മാര്‍ട്ട് പരിസരത്ത് നിന്നുംആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ അവസാനിച്ചു.റൂറല്‍ ബാങ്ക് കണ്ണുക്കര ശാഖ, കുഞ്ഞിപ്പള്ളി പരിസരത്തും സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.

കുഞ്ഞിപ്പള്ളിയിലും അറക്കിലാട് ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി.പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും സ്ഥാനാര്‍ത്ഥിയെ കാണാനായി രാഷ്ട്രീയഭേദമന്യേയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ആളുകള്‍ എത്തുന്നത മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം, കോട്ടയില്‍ രാധാകൃഷ്ണന്‍, കളത്തില്‍ പീതാംബരന്‍, പ്രദീപ് ചോമ്പാല, എന്‍.പി അബ്ദുള്ള ഹാജി, അഡ്വ. ഇ. നാരായണന്‍ നായര്‍, പി.കെ. അയൂബ്, സി.കെ വിശ്വനാഥന്‍, ഒ.കെ കുഞ്ഞബ്ദുള്ള, പറമ്പത്ത് പ്രഭാകരന്‍, അന്‍വര്‍ ഹാജി, ക്രസന്റ് അബ്ദുള്ള, പി.പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, ഷംസുദ്ദീന്‍ കൈനാട്ടി എന്നിവര്‍ അനുഗമിച്ചു.