ട്രെയിന്‍ തട്ടാതിരിക്കാന്‍ പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു

കോട്ടയം നീലിമംഗലത്ത് ട്രെയിന്‍ വന്നപ്പോള്‍ പാലത്തില്‍ നിന്ന് രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സാബുവാണ് മരിച്ചത്. തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സാബുവും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ സംഘം നീലിമംഗലം പാലത്തില്‍ കൂടെ നടന്നു പോവുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഴയിലേക്ക് ചാടിയത്. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും സാബുവിനെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ ആരംഭിച്ചു.
ഗാന്ധി നഗര്‍ പോലീസുള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി സാബുവിനെ കണ്ടെത്തിയെങ്കിലും ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണം സംഭവിച്ചു.

SHARE