Connect with us

More

യുക്തിവാദത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ മലയാളിയുടെ പി.എച്ച്.ഡി റദ്ദാക്കാന്‍ സംഘടിത ശ്രമം

Published

on

യുക്തിവാദത്തിനെതിരെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്റെ പി.എച്ച്.ഡി റദ്ദാക്കാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിളിച്ച് യുക്തിവാദികള്‍ സമ്മര്‍ദം ചെലുത്തുന്നതായി യുവാവ്. യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താന്‍ തീവ്രവാദിയും തീവ്രവാദം പ്രചരിപ്പിക്കുന്നയാളുമാണെന്ന് യൂണിവേഴ്‌സിറ്റിയില്‍ യുക്തിവാദികള്‍ പരാതിപ്പെട്ടതായി എഴുത്തുകാരനും പ്രഭാഷകനുമായ മോയിന്‍ ഹുദവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ പി.എച്ച്.ഡി സൂപ്പര്‍വൈസറെ വിളിച്ച് പി.എച്ച്.ഡി റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും എന്നാല്‍, അദ്ദേഹത്തെ സത്യം ബോധിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും മോയിന്‍ പറയുന്നു.

ഫ്രീതിങ്കേഴ്‌സ് അടക്കമുള്ള ഗ്രൂപ്പുകളില്‍, യുക്തിവാദത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് നിരവധി പോസ്റ്റുകളാണ് മോയിന്‍ മലയമ്മ പ്രസിദ്ധീകരിച്ചിരുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ചില നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയല്ലാതെ ശാസ്ത്രീയമായ തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും മോയിന്‍ പറയുന്നു. യുക്തിവാദത്തെ താന്‍ തുറന്നുകാട്ടുന്നതില്‍ അസ്വസ്ഥരാവുന്നവരാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും എന്നാല്‍ അത് ഫലം കാണില്ലെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

അന്ധമായ പരിണാമ വിശ്വാസത്തെ ചോദ്യം ചെയ്തതിന് ജെ.എന്‍.യുവിലേക്ക് വിളിച്ച് പി.എച്ച്.ഡി റദ്ദ് ചെയ്യാന്‍ വിഫലശ്രമം നടത്തിയ യുക്തിവാദികളോട്; നിങ്ങള്‍ക്കെന്താ ബൗദ്ധിക സംവാദങ്ങളെ പേടിയാണോ?

ഡോ. മോയിന്‍ മലയമ്മ
***************************

ഒരു മാസത്തോളമായി ഡാര്‍വിനിസത്തെയും യുക്തിവാദ വിതണ്ഡവാദങ്ങളെയും ഗവേഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

പഠനത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്‍ പല പോസ്റ്റുകളും ഇടുകയും സംവാദം നടത്തുകയും ചെയ്തു. ഡാര്‍വിനിസത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതും യുക്തിവാദികളുടെ യുക്തിരഹിത വാദങ്ങള്‍ തുറന്നുകാണിക്കുന്നതുമായിരുന്നു ഈ പോസ്റ്റുകള്‍.

പ്രപഞ്ചം പരിണമിച്ചുണ്ടായതാണെന്നും അതിനൊരു സ്രഷ്ടാവില്ലെന്നും വലിയ ‘യക്ഷിക്കഥ’കളുടെ പിന്‍ബലത്തില്‍ ‘കണ്ണടച്ച് വിശ്വസ’ക്കുന്ന ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസികള്‍ക്ക് പക്ഷെ, കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. (അങ്ങനെയൊന്നില്ലല്ലോ. പിന്നെയല്ലേ മറുപടി.) പകരം, ഇത്തരം ചോദ്യങ്ങളെ വല്ലാതെ പേടിക്കുകയും അതില്‍ അസ്വസ്ഥതപ്പെടുകയും ചെയ്യുന്നതായാണ് കാണാനായത്. വളരെ ചുരുക്കം പേര്‍ മാത്രം ബൗദ്ധികമായി സംവദിക്കാന്‍ തയ്യാറായെങ്കിലും അധികമാളുകളും വ്യക്തിപരമായി താറടിക്കാനും പരിഹസിക്കാനുമാണ് ധൃഷ്ടരായത്.

ചോദ്യകര്‍ത്താവിനെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു (intimidation) പിന്നീട് ചിലരുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍. ജെ.എന്‍.യുവില്‍ നിന്നും പിഎച്ഡി ചെയ്ത ഒരാള്‍ക്ക് യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ പാടില്ലത്രേ. (അല്ലെങ്കില്‍, കഴിയില്ലേ്രത). ഇതാണവര്‍ പറയാതെ പറയുന്നത്. (ഇടതുപക്ഷ ബു.ജികളുടെ ഈറ്റില്ലമായ ജെ.എന്‍.യുവില്‍ പഠിക്കുന്നവരെല്ലാം യുക്തിവാദികളായി ജീവിക്കണമെന്നോ ഇടതു സൈദ്ധാന്തികതക്ക് റാന്‍ മൂളി കഴിയണമെന്നോ വല്ല അലിഖിത നിയമങ്ങളുമുണ്ടോ ആവോ… ചിലരുടെ എതിര്‍വാ കാണുമ്പോള്‍ അങ്ങനെയാണ് തോന്നിപ്പോകുന്നത്.)

ഉള്ള പി.എച്.ഡി ഫെയ്ക്കായി അവതരിപ്പിക്കുകയോ അല്ലെങ്കില്‍ ഇല്ലാവാദങ്ങള്‍ മെനഞ്ഞ് പി.എച്.ഡി കാന്‍സല്‍ ചെയ്യാന്‍ വല്ല പഴുതുമുണ്ടോയെന്ന് തിരയുകയും ചെയ്യുന്നതായിരുന്നു അവരുടെ അടുത്ത പദ്ധതി.

ഉടനെ ആ ‘കുയുക്തി’ വലയം പ്രവര്‍ത്തിച്ചു തുടങ്ങി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയെന്ന് പറയാറില്ലേ, അതുതന്നെ സംഭവിച്ചു. ഉടനെ, അവര്‍ വിളിച്ചു ജെ.എന്‍.യുവിലേക്ക്. മോയിന്‍ മലയമ്മ എന്നൊരു പയ്യന്‍ ഇവിടെനിന്നും പി.എച്ച്.ഡി ചെയ്തിട്ടുണ്ടോ എന്നതായിരുന്നു ആദ്യത്തെ അന്വേഷണം. ഉണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യത്തെ ശ്രമം പാളി.

ഇതോടെ, ശ്രമം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഉള്ള പി.എച്.ഡി റദ്ദ് ചെയ്യിക്കാന്‍ വല്ല വഴിയുമുണ്ടോ എന്നതായിരുന്നു അത്. അതിന് നമ്മുടെ പഴയ ക്ലീഷെ വാദങ്ങള്‍ നിരത്തപ്പെട്ടു. ‘കക്ഷിക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നും കേരളത്തില്‍ എക്ട്രീമിസം പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രകോപനപരമായ മെസേജുകള്‍ പരത്തുന്നുണ്ടെന്നും അതിനാല്‍, അവന്റെ പി.എച്.ഡിയുടെ കാര്യം പുനരാലോചിക്കണമെന്നുമായിരുന്നു തല്‍പരകക്ഷികളുടെ വാദം. (ആള് ഇപ്പോള്‍ പി.എച്.ഡി സ്റ്റുഡന്റ് ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കണം)

ഇതൊന്നും ചുമ്മാ പറയുകയല്ല. ഡാര്‍വിനിസ്റ്റ് കുയുക്തിയെ ചോദ്യം ചെയ്തതിന് യുക്തിവാദികള്‍ ഒപ്പിച്ച ഭീരുത്വത്തിന്റെ ‘ഫാസിസ്റ്റ് അജണ്ട’യാണ്.

ഇന്നലെ (20-4-18) ഉച്ചക്ക് ജെ.എന്‍.യു വില്‍നിന്നും എന്റെ പി.എച്ച്.ഡി സൂപ്രവൈസര്‍ എന്നെ ഫോണില്‍ വിളിച്ചു. കേരളത്തില്‍നിന്നും കോളുകള്‍ വരുന്നുണ്ടെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടെന്നും അതിനാല്‍, അതിന്റെ തസ്യാവസ്ഥ എന്താണെന്നുമായിരുന്നു സാറിന് അറിയേണ്ടിയിരുന്നത്. കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും വര്‍ഗദ്രുവീകരണം നടത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു സാറിനെ വിളിച്ചവര്‍ എന്നെക്കുറിച്ച് അദ്ദേഹത്തോട് ഉന്നയിച്ച ആരോപണങ്ങള്‍.

നേരത്തെത്തന്നെ തന്നെക്കുറിച്ച് വ്യക്തമായി അറിയുന്ന സാറിന് ഈ ആരോപണത്തിനു പിന്നിലെ ‘യുക്തിവാദ ഫാസിസ്സ്റ്റ്’ അജണ്ട മനസ്സിലാക്കിക്കൊടുക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഒരു മാസത്തോളമായി സോഷ്യല്‍മീഡിയ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്‍ തുടരുന്ന ബൗദ്ധിക സംവാദങ്ങളില്‍ ഉത്തരം മുട്ടിയപ്പോഴുണ്ടായ ‘ഇര നിഗ്രഹണ’ ത്തിന്റെ ഭാഗമായിട്ടാണ് ഈ ‘നാവരിയല്‍’ പ്രക്രിയ എന്നു മനസ്സിലാക്കാന്‍ വലിയ ‘ഡാര്‍വിനിസ്റ്റ് കുയുക്തി’യുടെയൊന്നും ആവശ്യമില്ലല്ലോ.

ആശയ സംവാദങ്ങളില്‍ തോല്‍ക്കുമ്പോള്‍ നാവരിയാന്‍ നോക്കല്‍ ഒരു ഫാസിസ്റ്റ് രീതിയാണ്. യുക്തിവാദി-ഇടത് ധാരയും ഇതേ വഴിയില്‍ സഞ്ചരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്.

അല്ലെങ്കിലും, ഈ യുക്തിവാദം സംവാദങ്ങള്‍ക്കും ചോദ്യം ചെയ്യപ്പെടലുകള്‍ക്കുമപ്പുറത്താണോ? മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഡാര്‍വിനു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. താന്‍ നടത്തിയ ചില നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ചില നിഗമനങ്ങള്‍ മാത്രമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ആയിരക്കണക്കിന് പേജ് ഈ വിഷയത്തില്‍ എഴുതിയ ഡാര്‍വിന്‍ ഒരു ജീവി പോലും പരിണമിച്ചുണ്ടായ കഥ വിവിധ ഘട്ടങ്ങള്‍ വിവരിച്ചുകൊണ്ട് തന്റെ പുസ്തകങ്ങളിലെവിടെയും പറയുന്നില്ല. ക്രിയേറ്റര്‍ എന്ന സാന്നിധ്യത്തെ ചോദ്യം ചെയ്യുകയെന്ന ഒരു കുയുക്തി ഉദ്യമം മാത്രമായിരുന്നു ഈ സിദ്ധാന്തം. അതുകൊണ്ടു തന്നെ ശാസ്ത്ര ലോകം ഇതിനെ തള്ളുകയും ചെയ്തിട്ടുണ്ട്. നാസ്തിക ചിന്താഗതിയുള്ള ചുരുക്കം ശാസ്ത്രജ്ഞന്മാര്‍ മാത്രമാണ് ഇതിനെ പിന്താങ്ങുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് മറ്റെന്തിനെയെങ്കിലും സ്ഥാപിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമാണ് അവരിതിനെ സമീപ്പിക്കുന്നതും. അല്ലാതെ, യുക്തിയുടെ വെളിച്ചത്തിലുമല്ല. സയന്റിസ്റ്റുകളല്ലെങ്കിലും റിച്ചാര്‍ഡ് ഡോക്കിന്‍സും സാം ഹാരിസും കയറി വരുന്നത് ഈ ഗ്യാപിലേക്കാണ്.

ഒരു കുട്ടി കച്ചറ കളിച്ചാല്‍ ബാപ്പക്കു വിളിച്ചു കംപ്ലയ്ന്റ് പറയുകയെന്നൊക്കെ കേട്ടിട്ടുണ്ട്. തങ്ങള്‍ക്കു ദഹിക്കാത്ത വാദങ്ങളെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിന്റെ പേരില്‍ പണ്ടെന്നോ പഠിച്ചിറങ്ങിയ ഒരു യൂണിവേഴ്‌സിറ്റിലേക്കു വിളിച്ച് പി.എച്.ഡി റിവോക്ക് ചെയ്യണമെന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. അല്ലെങ്കിലും ഈ 21 ാം നൂറ്റാണ്ടിലും മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന ‘അന്ധവിശ്വാസവു’മായി നടക്കുന്നവര്‍ക്ക് കുയുക്തി ഒഴിവാക്കി തിരിച്ചുചിന്തിക്കാനുള്ള ഒരു ഓപണിംഗ് നല്‍കാന്‍ ജെ.എന്‍.യുവില്‍നിന്നു തന്നെ പി.എച്.ഡി ചെയ്തിറങ്ങിയവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?!

2015 ല്‍ സമര്‍പ്പിക്കുകയും 2016 വൈവ കഴിഞ്ഞ് ഓഫര്‍ ചെയ്യപ്പെടുകയും ചെയ്ത പി.എച്.ഡി ഏതെങ്കിലും ‘ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസികളുടെ’ കുയുക്തികൊണ്ട് തള്ളപ്പെടാവുന്നതാണോ? ഏതെങ്കിലും ഓലപ്പാമ്പുകള്‍ക്കുമുമ്പില്‍ പാറിപ്പോകാന്‍ എന്താ അപ്പൂപ്പന്‍ താടിയാണോ ജെ.എന്‍.യു പി.എച്.ഡി?! അല്ലെങ്കിലും, ഈ യുക്തിവാദികള്‍ക്കെന്താ ഈ പി.എച്ച്.ഡിയെ ഇത്രയ്ക്കു പേടി? 1500 കോടി വര്‍ഷങ്ങളുടെ മുത്തശ്ശിക്കഥയുടെ സമാനമായ പരിണാമ കഥയിലെ ‘അന്ധതലങ്ങള്‍’ മറ നീക്കി പുറത്തു കടക്കുമെന്നതിലെ ഭീതിയാണോ?

കുയുക്തിയും അഹങ്കാരവും വെടിഞ്ഞ് നിഷ്പക്ഷമായി ചിന്തിച്ചാല്‍ ഈ പ്രപഞ്ചത്തിന് ഒരു ക്രിയേറ്ററുണ്ടെന്ന കാര്യം ഏത് കേവല യുക്തിയുള്ളവനും മനസ്സിലാകാവുന്നതേയുള്ളൂ. ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസ ബാധ മാറ്റിവെച്ച് ചിന്തിക്കണമെന്നു മാത്രം.

ബൗദ്ധികമായും ശാസ്ത്രീയമായും ഒരു സംവാദത്തെ നേരിടുമ്പോള്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ കഴിയുന്നതാണ് യുക്തി. ഗോഡ് ഡെല്യൂഷനും ദി എന്‍ഡ് ഓഫ് ഫെയ്ത്തും വായിച്ചാല്‍ ഈ യുക്തി മനസ്സിലാകില്ല. പണ്ടെന്നോ കയറിയിറങ്ങിയ ഒരു സത്രത്തിലെ ഗുരുവിനെ വിളിച്ച് ഞങ്ങള്‍ കച്ചറക്കുഞ്ഞിന്റെ ഷഢിയഴിക്കുമെന്ന് പറയുന്നത് യുക്തിയല്ല, ഭീരുത്വമാണ്. ഓരോ പോസ്റ്റും ഉള്ളില്‍ കൊണ്ടതില്‍നിന്നും ഉത്ഭൂതമായ ഭീരുത്വം. അതെ, ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസത്തില്‍നുന്നും രൂപപ്പെട്ടുവന്ന ‘സ്യൂഡോ-സയന്റിസ്റ്റ് പ്രേതബാധ’.

പി.എച്.ഡി ഫെയ്ക്ക് വാദവും ജെ.എന്‍.യു വിളിയുമെല്ലാം അവിടെ നില്‍ക്കട്ടെ. അതേതോ യുക്തിയില്ലാത്ത ‘സയന്‍സ് ജന്മങ്ങ’ളുടെ കുട്ടിക്കുയുക്തി മാത്രമായി നമുക്ക് തള്ളിക്കളയാം. എവല്യൂഷനിസ്റ്റുകള്‍ പറയുന്ന പ്രപഞ്ചോല്‍പത്തിയുടെ പ്രഥമ ബിന്ധുവായ ‘പ്രാപഞ്ചിക ദ്രവ്യം’ എങ്ങനെയുണ്ടായി എന്ന് നിങ്ങള്‍ക്ക് പറയാനാകുമോ? അന്ന് ഞാനെന്റെ ‘നിങ്ങള്‍ പേടിക്കുന്ന ജെ.എന്‍.യു. പി.എച്ച്.ഡി’ നിങ്ങള്‍ക്കു കൈനീട്ടം തരും. തീര്‍ച്ച. (ആരോഗ്യകരമായ സംവാദം യുക്തിയാണ്. നാവരിയല്‍ യജ്ഞം ഫാസിസവും. യുക്തിവാദവും ഒരു ഫാസിസമാണോ?!!!!!)

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending