മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി  ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്. ആയതിനാല്‍ യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത
ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

ഇടമലയാറില്‍ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് 600 ക്യുമെക്‌സിലേക്ക് ഉയര്‍ത്തുന്നു. ഇടുക്കി ഭാഗത്തു നിന്നുള്ള വെള്ളത്തിന്റെയും അളവ് കൂടുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു

SHARE