ദേശീയപാത വികസനം: അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി അലൈന്‍മെന്റില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നഷ്ടപരിഹാര തുകയിലും മാറ്റം വരുത്താനാകില്ല. നിലവില്‍ ദേശീയപാത അലൈന്‍മെന്റില്‍ അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാത വികസന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നല്‍കി.

വടക്കന്‍ കേരളത്തില്‍ രണ്ട് മാസത്തിനകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ നാല് മാസത്തിനകവും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും. നഷ്ടപരിഹാരം സംബന്ധിച്ചാണ് കേന്ദ്രത്തിന് എതിര്‍പ്പുള്ളത്. കാസര്‍ഗോഡ് 35 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കേന്ദ്രത്തിന് വിട്ടുനല്‍കി ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE