പത്തനംതിട്ട-ബെംഗളൂരു സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു

ഡിണ്ടിഗല്‍: പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ രാജന്‍ (67), ജിനു മോന്‍ ജോസ്, ബൈജു എന്നിവരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം വേദസന്തൂരിലാണ് അപകടമുണ്ടായത്. മഴയെ തുടര്‍ന്ന് ബസ് തെന്നിമറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രാജനും ജിനുവും ബസില്‍ നിന്ന് ഇറങ്ങി. ഇവരെ സഹായിക്കാനായി ഇറങ്ങിയതായിരുന്നു മിനി ലോറിയില്‍ വരികയായിരുന്ന ബൈജു. ഇവര്‍ റോഡിലേക്ക് കയറുമ്പോള്‍ മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസില്‍ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

SHARE