കൊട്ടാരക്കര: ഇപ്പോള്‍ കേരളം ഭരിക്കുന്നത് സവര്‍ണ മനോഭാവമുള്ള സര്‍ക്കാറാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണരോട് മാത്രമാണ് ഈ സര്‍ക്കാറിന് ആഭിമുഖ്യമുള്ളത്. സംവരണവുമായി ബന്ധപ്പെട്ട നിലപാടില്‍ ഇത് വ്യക്തമാണ്. ഇടത് സര്‍ക്കാറിന്റെ സംവരണ നയത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമുദായിക സംവരണമാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ 75% സംവരണ സമുദായങ്ങളാണ്. ആ സംവരണ സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ വെറും 25% വരുന്ന സവര്‍ണ സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏത് ശക്തിയേയും ഞങ്ങള്‍ എതിര്‍ക്കും. അത് ഞങ്ങളുടെ ചുമതലയാണ്-വെള്ളാപ്പള്ളി പറഞ്ഞു.