പ്രണയനൈരാശ്യം; പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

മുംബൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം. 29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്.

രാമേശ്വര്‍ ഹങ്കാരെ എന്ന സഹപ്രവര്‍ത്തകനാണ് പൊലീസുകാരനെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രാമേശ്വര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

പ്രണയ ബന്ധം തകര്‍ന്നതിലെ വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് കത്തില്‍ രേഖപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് തുടര്‍ അന്വേഷണം ആരംഭിച്ചു.

SHARE