ജാമ്യം റദ്ദാക്കി; രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ജാമ്യം റദ്ദാക്കി; രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതാണ് ജാമ്യം റദ്ദാക്കാന്‍ കാരണം.

എല്ലാ ശനിയാഴ്ച്ചയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാത്തതിനാല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

അതേസമയം, പൊലീസിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കലാണ് ഇതിനുപിന്നിലെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിനിടെയാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാവുന്നത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരില്‍ കേസെടുത്തിരുന്നത്.

NO COMMENTS

LEAVE A REPLY