ബി.ജെ.പി കോണ്‍ഗ്രസിനെ കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രി

പാറ്റ്‌ന: ബി.ജെ.പി കോണ്‍ഗ്രസിനെ കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്‍. യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന എന്‍.ഡി.എയുടെ മുദ്രാവാക്യം പ്രയോഗവല്‍ക്കരിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിക്കാന്‍ തയ്യാറാവണം. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ ഈ രാജ്യം ഭരിച്ചത്. അത്തരത്തില്‍ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ബി.ജെ.പിക്ക് കഴിയാത്തതുകൊണ്ടാണ് ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അരാരിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE