ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജാംനഗര്‍: പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിനും സഹോദരി നയ്‌നബയും കോണ്‍ഗ്രസ് അംഗത്വം സ്വീകരച്ചത്. ജാംനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കൊണ്ടോരിയയും വേദിയിലുണ്ടായിരുന്നു.

പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും കോണ്‍ഗ്രസ് പ്രവേശനം. ഗുജറാത്തിലെ പ്രധാന മണ്ഡലമായ ജാംനഗറില്‍ ഹാര്‍ദിക് പട്ടേലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കേസില്‍ 2 വര്‍ഷം തടവ് ശിക്ഷ ലഭിച്ച കോടതി വിധിയില്‍ സ്‌റ്റേ ലഭിക്കാത്തതിനാല്‍ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.

SHARE