മാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല വൈകാരിക പ്രതികരണം മാത്രമെന്ന് തോമസ് ഐസക്

ചെങ്ങന്നൂര്‍: മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി തോമസ് ഐസക്. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. അതിനോടുള്ള വൈകാരിക പ്രതികരണം മാത്രമായിരുന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. പാര്‍ട്ടിക്ക് കുറച്ചു കൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് വ്യക്തമാക്കി.

SHARE