സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ഒമ്പത് പുതുമുഖങ്ങള്‍


കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ അഞ്ചു പേര്‍ 21 വയസിന് താഴെ പ്രായമുള്ളവരാണ്. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ ഇത്തവണ വി.പി ഷാജിയാണ് പരിശീലിപ്പിക്കുന്നത്. ഒമ്പത് പുതുമുഖങ്ങളുമായുള്ള ടീമില്‍ കഴിഞ്ഞ വര്‍ഷം കളിച്ച പത്ത് പേരും ഇടംപിടിച്ചു

സ്‌ക്വാഡ്: സീസന്‍.എസ്, (ക്യാപ്റ്റന്‍), രാഹുല്‍ വി രാജ്, മിഥുന്‍.വി, ലിജോ എസ്, അജ്മല്‍ എസ്, മുഹമ്മദ് പറക്കോട്ടില്‍, സജിത് പൗലോസ്, ജിതിന്‍ ജി, ജിപ്‌സണ്‍, അനുരാഗ് പി.സി, മുഹമ്മദ് ഷരീഫ് വൈ.പി, ഫ്രാന്‍സിസ് എസ്, സ്റ്റെഫിന്‍ ദാസ്, അലക്‌സ് സജി, മുഹമ്മദ് അസ്ഹര്‍ കെ, മുഹമ്മദ് സലാഹ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, സഫ്വാന്‍.എം, ഗിഫ്റ്റി സി ഗ്രേഷ്യസ്