ഏക സിവില്‍ കോഡ്: ഒപ്പ് ശേഖരണം വിജയിപ്പിക്കുക

thangal

കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യത്തെ തിരസ്‌കരിച്ച് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ മത വിശ്വാസങ്ങള്‍ അനുസരിച്ചും വിശ്വാസ രഹിതമായും വ്യക്തിത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഭരണഘടന എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ട്. അതില്ലാതാക്കി ഏതെങ്കിലും ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇതിനെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണം.

ഇസ്‌ലാമിക ശരീഅത്തിനെ ഉന്നംവെച്ച് സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാലീഗ് പ്രവര്‍ത്തകര്‍ ഇന്നും നാളെയും വീടുകളും കവലകളും കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം നടത്തണം. പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പുകള്‍ വെവ്വേറെ ഫോറങ്ങളില്‍ ശേഖരിച്ച് ഇവ കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് ഒരു കോപ്പി രാഷ്ട്രപതിയുടെ സെക്രട്ടറിയുടെ ഇ മെയില്‍ ([email protected]) വിലാസത്തിലും ഒരു കോപ്പി ലോ കമ്മീഷന്‍ ന്യൂഡല്‍ഹിയുടെ ഇ മെയിലി([email protected])ലേക്കും ഒരു കോപ്പി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഇ മെയിലി ([email protected])ലേക്കുമാണ് അയക്കേണ്ടത്.

സ്ത്രീകളുടെ ഒപ്പുകളുടെ ഒരു കോപ്പി നാഷണല്‍ വുമന്‍സ് കമ്മീഷന്റെ ഇ മെയില്‍ ([email protected]) വിലാസത്തില്‍ കൂടി അയക്കണം. നാളെ തന്നെ പരമാവധി ഒപ്പുകള്‍ ശേഖരിച്ച് മേല്‍ പറഞ്ഞ ഇ മെയില്‍ വിലാസങ്ങളില്‍ അയക്കുന്നതോടൊപ്പം നവംബര്‍ അവസാനം വരെ ഒപ്പു ശേഖരണം തുടരുകയും എല്ലാവിഭാഗം ജനങ്ങളിലേക്കും ഇതിന്റെ സന്ദേശം എത്തിക്കുകയും വേണം. ശേഖരിക്കുന്ന മുഴുവന്‍ ഒപ്പുകളും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഓഫീസിലേക്ക് താഴെ എഴുതിയ വിലാസത്തില്‍ അയക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

hn-em-kw: General Secretary, All India Muslim Personal Low Board, 76A/1 Main Market, Okhla Vill, Jamia Nagar, New Delhi- 110025.

SHARE