സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കില്‍ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്ന ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. വിഷയത്തില്‍ മാലിദ്വീപ് ഭരണകൂടം ഇന്ത്യയെ അതൃപ്തി അറിയിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് മാലി അതൃപ്തി അറിയിച്ചത്. എം.പിയുടെ പ്രസ്താവനയില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയോട് മാലിദ്വീപ് വിദേശകാര്യസെക്രട്ടറി അഹമ്മദ് സരീര്‍ പറഞ്ഞു. അഖിലേഷ് മിശ്രയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഏഴ് ഇതര രാഷ്ട്രങ്ങലിലെ അംബാസഡര്‍മാരുമായി അഹമ്മദ് സരീര്‍ ചര്‍ച്ച നടത്തി.

സ്വാമിയുടെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിലപാടല്ലെന്നും വിദേശകാര്യ സെക്രട്ടറി രവീഷ് കുമാര്‍ പ്രതികരിച്ചു. ഇക്കാര്യം അഖിലേഷ് മിശ്രയെയും മാലിദ്വീപിന്റെ വിദേശകാര്യ സെക്രട്ടറിയെയും അറിയിച്ചതായും രവീഷ്‌കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കില്‍ ഇന്ത്യ മാലിദ്വീപിനെ ആക്രമിക്കണം എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ട്വീറ്റില്‍ കുറിച്ചത്. മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദുമായി കൊളംബോയില്‍ സുബ്രഹ്മണ്യ സ്വാമി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മാലിദ്വീപിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഉള്‍പ്പെടെയായിരുന്നു ട്വീറ്റ്.

NO COMMENTS

LEAVE A REPLY