Monday, January 21, 2019
Tags Narendra modi

Tag: narendra modi

‘ക്യാമറയില്ലെങ്കില്‍ ഞാന്‍ കാറില്‍ നിന്ന് ഇറങ്ങില്ല’; മോദിയുടെ ക്യാമറഭ്രമം വീണ്ടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറഭ്രമം സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇതിന്റെ പേരില്‍ അദ്ദേഹം പരിഹസിക്കപ്പെടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ മോദി ക്യാമറയില്ലാതെ പുറത്തിറങ്ങില്ലെന്ന് പറയുന്നതിന്റെ വീഡിയോ വൈറലാണ്. ക്യാമറാമാന്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങില്ലെന്ന്...

സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്...

‘എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ് പശു അല്ല, പശു അമ്മയെങ്കില്‍ കോഴി സഹോദരി’; അലന്‍സിയര്‍

രാജ്യത്ത് വ്യാപകമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തേയും അക്രമങ്ങളേയും രൂക്ഷമാായ ഭാഷയില്‍ എതിര്‍ക്കുന്ന നടനാണ് അലന്‍സിയര്‍. അടുത്തിടെ ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെയും അലന്‍സിയര്‍ വിമര്‍ശനവുമായെത്തി. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് കശാപ്പുനിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍...

ബിഹാര്‍ ഗവണര്‍ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ദളിത് വിഭാഗക്കാരനും ബി.ജെ.പി ദളിത് മോര്‍ച്ച മുന്‍ പ്രസിഡണ്ടുമായ കോവിന്ദിന്റെ...

സ്വപ്‌നം യാഥാര്‍ത്ഥ്യമായി; കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു

കൊച്ചി: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പൊന്‍തൂവല്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി...

‘പശുസ്‌നേഹത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെ’; ലാലുപ്രസാദ് യാദവ്

ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്‌നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു. കറവ...

മുത്തലാഖ് രാഷ്ട്രീയമായി എടുക്കരുത്; വിഷയത്തില്‍ പ്രതികരിച്ച് നരേന്ദ്രമോദി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയം യാതൊരു കാരണവശാലും രാഷ്ട്രീയമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമല്ല മറിച്ച് ഇതിന് പരിഹാരം കാണാന്‍ മുസ്‌ലിം സമൂഹം മുന്നോട്ടുവരണമെന്നും മോദി...

മോദിയുടെ വരവും അമിത ദേശീയ വാദവും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്രം കുറച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180...

ഡല്‍ഹി കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയം; ഇലക്ട്രോണിക് മെഷീനിലെ ക്രമക്കേടെന്ന് ആവര്‍ത്തിച്ച് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്‌രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്....

മോദി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ പ്രകടമായതായി ഇസ്രാഈല്‍

ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രാഈല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന് ഇസ്രാഈല്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നതെന്നും ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസിഡര്‍ ഡാനിയല്‍ കാര്‍മണ്‍ പറഞ്ഞു....

MOST POPULAR

-New Ads-