അമേരിക്കയെ ഭയക്കുന്നില്ലെന്ന് ഉത്തരകൊറിയ. ആണവായുധം പരീക്ഷണം വേഗത്തിലാക്കും
ആണവായുധ ഉപയോഗം നിയന്ത്രിക്കണമെന്നുള്ള അമേരിക്കയുടെ ഭീഷണി ഭയക്കുന്നില്ലെന്നും ആഗോള സാമ്പത്തിക രംഗത്തു നിന്നുള്ള നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും ഉത്തരകൊറിയ. ആണവ മിസൈല്‍ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഉത്തര കൊറിയയുടെ ഡെപ്യുട്ടി അംബാസ്സിഡര്‍ വാക്താവ് ഷോ മ്യോങ് നാം ജനീവയില്‍ യു. എന്‍ ആസ്ഥാനത്ത് പറഞ്ഞു.

ഉത്തര കൊറിയയുടെ ഭീഷണി നേരിടാന്‍ അമേരിക്ക തയ്യാറായതായി നേരത്തേ ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. ഉ.കൊറിയക്ക് ആഗോള തലത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതിനുള്ള മുഴുവന്‍ അനുമതികളും നിഷേധിച്ചിരുന്നു.
ഇതൊന്നും ഉ.കൊറിയയെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഉത്തരകൊറിയന്‍ നിലപാട്