ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി ഉത്തരകൊറിയയോട് അമേരിക്ക ചര്‍ച്ച നടത്തുന്നുണ്ട്. കരാറുകള്‍ പലതും ഒപ്പുവച്ചു. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുമ്പേ ലംഘിക്കപ്പെടുന്നു. മാപ്പ്, ഒരു കാര്യം മാത്രമാണ് നടക്കുക- സൈനിക നീക്കമെന്ന സൂചന നല്കി ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയുടെ മിസൈലുകള്‍ തടയുന്നതിനോ ആണവ പരീണങ്ങള്‍ തടയുന്നതിനോ യു.എസ് ഇതുവരെ കര്‍ശന നടപടികളൊന്നുമെടുത്തിട്ടില്ല. എന്നാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്, ഉത്തര ഇസ്ലാമിക് സ്റ്റേറ്റ് വിഷയങ്ങളില്‍ പ്രതികരിക്കവെ ചുഴലിക്കാറ്റിനു മുമ്പേയുള്ള ശാന്തതയാണ് യുഎസിന്റേതെന്നും ്ട്രംപ് വ്യക്തമാക്കി.
Be the first to write a comment.