Connect with us

Video Stories

ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്; തോമസ് ചാണ്ടിയുടേത് കയ്യേറ്റം തന്നെ

Published

on

 
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അനധികൃത നിലം നികത്തല്‍ അക്കമിട്ടു നിരത്തിയിരിക്കുകയാണ്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ലേക്ക് പാലസ് റിസോര്‍ട്ടിന്റെയും ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 2014 നു മുമ്പും ശേഷവുമുള്ള നിലം നികത്തലിനെ കുറിച്ച് അഞ്ചു പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങിനായി വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ക്കിംഗിനും വഴിക്കുമായി 50 സെന്റ് യാതൊരു അനുമതിയുമില്ലാതെ നികത്തിയിട്ടുണ്ട്. ശരാശരി 4.6 മീറ്റര്‍-12.5 മീറ്റര്‍ വീതിയില്‍ 250 മീറ്റര്‍ നീളത്തിലാണ് നികത്തിയിട്ടുള്ളത്.
ഈ നികത്തല്‍ നടന്നിട്ടുള്ളത് 2014ന് ശേഷമാണെന്ന് ഉപഗ്രഹ ചിത്രത്തില്‍ വ്യക്തമാകുന്നുണ്ടെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിന്റെ ഗതിമാറ്റുകയും ചാലിന്റെ വീതി കൂട്ടുകയും കല്ല് കെട്ടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായി കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ 2008ല്‍ റിസോര്‍ട്ടിലേക്ക് കരമാര്‍ഗം റോഡ് ഉണ്ടായിരുന്നില്ലെന്നും 2011ന് ശേഷം പടിപടിയായാണ് അപ്രോച്ച് റോഡും പാര്‍ക്കിംഗ് ഏരിയയും ഉണ്ടായതെന്നും വ്യക്തമാകുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണ്.2012 ല്‍ അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
സിപിഎം വാര്‍ഡ് അംഗം ജയപ്രസാദ് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്ന് അന്വേഷണം നടത്തിയിരുന്നു. 2014ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആര്‍ ഡി ഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇതിനു ശേഷമാണ് 2014-17 വരെയുള്ള കാര്യം പറയുന്നത്.
എംപി ലാഡ്‌സ് വഴി നിര്‍മാണത്തിലിരിക്കുന്ന വലിയകുളം-സീറോജെട്ടി റോഡില്‍ കൃഷിയില്ലാതെ തരിശായി കിടക്കുന്ന ഉദ്ദേശം അഞ്ച് സെന്റ് നിലം ഗ്രാവല്‍ ഇട്ട് നികത്തി.റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്തേക്ക് 130 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലുമായി നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കുകയും ഇതിന്റെ വശങ്ങള്‍ കരിങ്കല്‍ കെട്ടി ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേ നികത്തിനോട് ചേര്‍ന്ന് ഒമ്പത് മീറ്റര്‍ വീതിയിലും 38 മീറ്റര്‍ നീളത്തിലുമായി എല്‍ ആകൃതിയില്‍ ഉദ്ദേശം ആറ് സെന്റ് നിലം നികത്തിയിട്ടുണ്ട്. പൊതുചാലില്‍ വശങ്ങളില്‍ കരിങ്കല്‍ കെട്ടുന്നതിന് പാടശേഖരസമിതിയുടെയോ കൃഷി ഓഫീസറുടെയോ അനുമതി വാങ്ങിയിട്ടില്ല.നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ കിഴക്ക് ഭാഗത്തായി ഉദ്ദേശം ഒന്നര സെന്റ് നികത്തിയിട്ടുണ്ട്. അനധികൃത നിലം നികത്ത് നിര്‍ത്തിവെക്കാന്‍ കമ്പനി എം ഡിക്ക് മുല്ലക്കല്‍ വില്ലേജ് ഓഫീസര്‍ ഉത്തരവ് നല്‍കിയിട്ടുള്ളതാണ്.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 3ന്റെ ലംഘനം വ്യക്തമായതിനാല്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നിയമനടപടി സ്വീകരിക്കുന്നതിലേക്കുമായാണ് 26ന് നേരിട്ട് ഹാജരാകാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഒക്ടോബര്‍ നാലിലേക്ക് ഹിയറിംഗ് മാറ്റിച്ചു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending