ടോക്കിയോ: ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരം നവോമി ഒസാക. യുഎസ് ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്‌സ് പട്ടികയില്‍ ജപ്പാനീസ് താരമായ ഒസാക ഒന്നാമതെത്തിയത്.
ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വര്‍ഷം സമ്മാനത്തുക, സ്‌പോണ്‍സര്‍ഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവില്‍ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളര്‍ (ഏകദേശം 273 കോടി രൂപ).
12 മാസ കാലയളവില്‍ മുന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോര്‍ഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.